category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാന്നാനം ആശ്രമ ദേവാലയത്തില്‍ പുനര്‍കൂദാശ
Contentമാന്നാനം: വൈദികരും സന്യാസിനികളുമടക്കമുള്ള വിശ്വാസസമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ തീര്‍ത്ത ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാന്നാനം ആശ്രമ ദേവാലയത്തിന്റെ പുനര്‍കൂദാശ നടത്തി. ഇന്നലെ രാവിലെ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണു പുനര്‍ കൂദാശാകര്‍മം നടന്നത്. സിഎംഐ സഭ പ്രിയോര്‍ ജനറല്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍, അസിസ്റ്റന്റ് ജനറല്‍ ഫാ. ജോസി താമരശേരി, തിരുവനന്തപുരം പ്രോവിന്‍സിന്റെ പ്രോവിന്‍ഷല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ, കോയമ്പത്തൂര്‍ പ്രോവിന്‍സിന്റെ പ്രോവിന്‍ഷല്‍ ഫാ. സാജു ചക്കാലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സീറോ മലബാര്‍ സഭയുടെ ആധുനിക ചരിത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് മാന്നാനത്താണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ദേവാലയ പുനര്‍കൂദാശയ്ക്കുശേഷം നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സഭയുടെ പുനര്‍ജന്മമെന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം, തൃശൂര്‍ വികാരിയാത്തുകളുടെ രൂപീകരണത്തിനുശേഷം കോട്ടയം വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്ക ആയി നിയമിതനായത് ബിഷപ് ചാള്‍സ് ലവീഞ്ഞ് ആണ്. ഫ്രാന്‍സില്‍നിന്നും എത്തിയ അദ്ദേഹത്തെ 1888 മേയ് ഒന്പതിനു വൈക്കത്തുനിന്നും വേമ്പനാട് കായല്‍ വഴി അനേകം ബോട്ടുകളുടെയും വള്ളങ്ങളുടെയും അകന്പടിയോടെ ആനയിച്ചു കൊണ്ടുവന്ന് മാന്നാനത്ത് വന്‍ വരവേല്‍പ് നല്‍കി. അന്ന് മാന്നാനത്ത് നടന്ന മഹാസമ്മേളനത്തോടെ സീറോ മലബാര്‍ സഭയുടെ ആധുനിക ചരിത്രത്തിനു തുടക്കം കുറിക്കുകയായിരുന്നുവെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പുനര്കൂകദാശാ കര്‍മത്തിനുശേഷം പ്രിയോര്‍ ജനറല്‍ റവ.ഡോ. തോമസ് ചാത്തംപറന്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. വിശുദ്ധ ചാവറ പിതാവിന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവിയുടെ ഏഴാം വാര്‍ഷിക ദിനാചരണവും ഇതോടൊപ്പം നടന്നു. സിഎംഐ സഭയുടെ വിവിധ പ്രോവിന്‍സുകളിലെ പ്രോവിന്‍ഷല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സിഎംസി സന്യാസസമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രെയ്‌സ് തെരേസ്, ജനറല്‍ കൗണ്‍സിലര്‍മാര്‍, വിവിധ സഭകളുടെ സുപ്പീരിയര്‍മാര്‍, വൈദികര്‍, സന്യാസിനികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍ സ്വാഗതവും വൈസ് പ്രിയോര്‍ ഫാ. തോമസ് കല്ലുകളം നന്ദിയും പറഞ്ഞു. ഫാ. ജയിംസ് മുല്ലശേരി, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുനര്‍കൂദാശ കര്‍മത്തിനുശേഷം മന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, അതിരന്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ടോമി കല്ലാനി, ലിജിന്‍ ലാല്‍, ജോസ് ടോം തുടങ്ങിയവര്‍ വിശുദ്ധ ചാവറ പിതാവിന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങുകള്‍ക്കുശേഷം നേര്‍ച്ചഭക്ഷണത്തില്‍ പങ്കുചേര്‍ന്നാണ് വിശ്വാസികള്‍ മടങ്ങിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-24 09:05:00
Keywordsമാന്നാനം
Created Date2021-11-24 09:06:23