Content | പാരീസ്: ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ ദേവാലയങ്ങളുടെയും, ചാപ്പലുകളുടെയും കീഴില്‍ വഴിയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന നശിച്ചുപോയ കുരിശുകൾ പുനഃസ്ഥാപിക്കുന്ന ദൗത്യം ഏറ്റെടുത്ത ഒരു കൂട്ടം യുവജനങ്ങളുടെ പ്രവർത്തനം ശ്രദ്ധ നേടുന്നു. 1987ൽ ആരംഭിച്ച എസ്ഒഎസ് കാൽവെയേഴ്സ് എന്ന സംഘടനയാണ് കുരിശുകൾ പുനഃസ്ഥാപിക്കുന്ന ദൗത്യത്തിന് തുടക്കം കുറിച്ചത്. 2015ൽ വിശ്വാസത്തെയും, പാരമ്പര്യത്തെയും സ്നേഹിക്കുന്നവർ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടം യുവജനങ്ങൾ സംഘടനയിൽ അംഗങ്ങളായതിനെ തുടർന്നാണ് എസ്ഒഎസ് കാൽവെയേഴ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്. തടിയുടെ വ്യാപാരം നടത്തിവന്നിരുന്ന പോൾ റാമി എന്നയാളുടെ നേതൃത്വത്തിലാണ് പിന്നീട് ഇവർ പ്രവർത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ സംഘടനയെ പറ്റി അറിഞ്ഞ് നിരവധി ആളുകൾ ഇതിന്റെ ഭാഗമാകാൻ മുന്നോട്ടുവന്നു. ബാബറ്റിസ്റ്റ് മർക്കേഴ്സ് എന്നൊരു യൂട്യൂബ് താരം എസ്ഒഎസ് കാൽവെയേഴ്സിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ ഇടയായത് വലിയ വഴിത്തിരിവായി മാറുകയായിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=315&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F2798422300455263%2F&show_text=false&width=560&t=0" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ 2 ലക്ഷത്തിന് മുകളിൽ ആളുകൾ പിന്തുടരുന്ന ചാനലിന്റെ ഉടമയായ മർക്കേഴ്സ് കാൽവെയേഴ്സിൽ അംഗത്വമെടുത്തു. ഫെബ്രുവരി മാസം 13 അടി ഉയരമുള്ള ഒരു കുരിശ് സംഘടനയിലെ അംഗങ്ങളോടൊപ്പം സ്ഥാപിക്കുന്ന വീഡിയോ അദ്ദേഹം തൻറെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത് വളരെ കുറച്ച് സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതേതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകൾ തങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുകയും, അവരുടെ സ്ഥലങ്ങളിലെ കുരിശുകൾ പുനസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് സംഘടനയുടെ നേതൃത്വനിരയിലുളള ജൂലിയൻ ലെപേജ് എന്ന യുവാവ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
പിന്നാലെ വിവിധ സ്ഥലങ്ങളിൽ ഓഫീസുകൾ ആരംഭിക്കാൻ സംഘടന തീരുമാനമെടുത്തു. ആറുമാസത്തിനുള്ളിൽ എസ്ഒഎസ് കൽവേരിസ് 25 ഓഫീസുകളാണ് സ്ഥാപിച്ചത്. ഫെബ്രുവരി മാസം 15 പേരുണ്ടായിരുന്ന സംഘടനയിൽ ഇപ്പോൾ 800 പേർ അംഗങ്ങളായുണ്ട്. സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന ആളുകളുടെ പട്ടികയിൽ 4000 പേരാണുള്ളത്. വൈദികർക്കും, തങ്ങളുടെ സ്ഥലങ്ങളിൽ കുരിശുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും എസ്ഒഎസ് കുരിശുകൾ നല്കിവരുന്നുണ്ട്. ബാബറ്റിസ്റ്റ് മർക്കേഴ്സിന്റെ വീഡിയോ വൈറലായതിനുശേഷം ദേവാലയങ്ങളിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി ആളുകൾ വൈദികരെ ബന്ധപ്പെട്ട സംഭവം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാർത്ഥനയോടുകൂടിയാണ് ഓരോ കുരിശുകളും സംഘടനയിലെ അംഗങ്ങൾ സ്ഥാപിക്കുന്നത്. ഫ്രാൻസ് തകരുന്ന കാഴ്ചയാണ് ആളുകൾ കാണുന്നതെന്നും, അവർക്ക് രാജ്യത്തിന്റെ ക്രൈസ്തവ അടിത്തറ ഭദ്രമാക്കി വെക്കാൻ ആഗ്രഹമുണ്ടെന്നും ജൂലിയൻ ലെപേജ് കൂട്ടിച്ചേർത്തു. അധിനിവേശ നിലപാടുമായുള്ള കുടിയേറ്റത്തെ തുടര്‍ന്നു തീവ്രവാദ ആക്രമണങ്ങളും അരക്ഷിതാവസ്ഥയും കൊണ്ട് പ്രതിസന്ധിയിലായ രാജ്യമാണ് ഫ്രാന്‍സ്. ഇവിടെ തീവ്രമതചിന്ത വളര്‍ത്തുന്ന മോസ്ക്കുകള്‍ക്ക് ഭരണകൂടം കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|