Content | ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിലെ സെന്റ് റാഫേൽ ആശുപത്രിക്ക് ചികിത്സ ആവശ്യങ്ങൾക്കുവേണ്ടി ഓക്സിജൻ നിര്‍മ്മാണ യൂണിറ്റ് സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ. നവംബർ 23 ചൊവ്വാഴ്‌ച നടന്ന ചടങ്ങില്‍ ആശീർവദിച്ചതോടെയാണ് ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, പൗരസ്ത്യ സഭകൾക്കായുള്ള കോൺഗ്രിഗേഷൻ, ഉപവിപ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള വിഭാഗവും നൽകിയ പണം ഉപയോഗിച്ചാണ് ഇത് ലഭ്യമാക്കിയത്.
ആശുപത്രി മേധാവി സിസ്റ്റർ മരിയാൻ പിയേർ പാപ്പയുടെ വലിയ സംഭാവനയ്ക്കു നന്ദി പറഞ്ഞു. കോവിഡ് കാലയളവില്‍ ലഭിച്ച ഉപകരണം ആശുപത്രിയിലെ രോഗിപരിപാലനത്തിന് വലിയ സഹായകരമാകുമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ സെന്റ് റാഫേൽ മാത്രമല്ല, മറ്റ് നഗരങ്ങളിലെ ആശുപത്രികൾക്കും ഗവണ്‍മെന്‍റ് ആശുപത്രികൾക്കും വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം മാർച്ച് 5 മുതൽ 8 വരെ മധ്യ കിഴക്കൻ രാജ്യമായ ഇറാഖ് സന്ദർശിച്ച പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം രാജ്യത്തു വലിയ ആവേശമുളവാക്കിയിരിന്നു. മൂന്നു ദിവസം നീണ്ട സന്ദര്‍ശനത്തില്‍ ബാഗ്ദാദ്, മൊസൂൾ, ക്വാരഘോഷ്, എർബിൽ എന്നിവിടങ്ങളില്‍ പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|