category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading4 അനാഥരില്‍ നിന്ന് 800 കുഞ്ഞുങ്ങളിലേക്ക്: അനാഥ ബാല്യങ്ങളെ ചേര്‍ത്തുപിടിച്ച് വിയറ്റ്‌നാമിലെ കന്യാസ്ത്രീകള്‍
Contentഹനോയ്: ആരോരും നോക്കാനില്ലാത്ത നാല് അനാഥ കുട്ടികളുമായി വിയറ്റ്‌നാമിലെ കത്തോലിക്ക സന്യാസിനി സമൂഹം ആരംഭിച്ച ശരണാലയത്തില്‍ ഇപ്പോള്‍ അന്തേവാസികളായി കഴിയുന്നത് എണ്ണൂറോളം അനാഥരും, പാവപ്പെട്ടവരുമായ കുട്ടികള്‍. ‘സിസ്റ്റേഴ്സ് ഓഫ് മേരി ഓഫ് ദി മിറക്കുലസ് മെഡല്‍’ (എഫ്.എം.എം) സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ വിയറ്റ്നാമിലെ 'കൊന്‍റും' രൂപതയില്‍ തുടങ്ങിയ പ്രസ്ഥാനമാണ് അനേകം കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലുമായ വന്‍ വൃക്ഷമായി വളര്‍ന്ന്‍ പന്തലിച്ചിരിക്കുന്നത്. അനാഥ കുട്ടികള്‍ക്കും, കുഷ്ഠരോഗികള്‍ക്കും, മാനസിക വൈകല്യമുള്ളവര്‍ക്കുമിടയില്‍ ഈ സന്യാസിനികള്‍ നടത്തിവരുന്ന നിസ്തുല സേവനങ്ങള്‍ പുറംലോകത്ത് എത്തിച്ചത് ‘ഏഷ്യാ ന്യൂസ്’ ആണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ തരണം ചെയ്ത് ജീവിക്കുന്നതിനുള്ള സഹായമാണ് തങ്ങള്‍ ചെയ്യുന്നതെന്നു ഇവരെ ശുശ്രൂഷിക്കുന്ന സിസ്റ്റര്‍മാരില്‍ ഒരാളായ വൈബി പറഞ്ഞു. തങ്ങള്‍ ആദ്യകാലത്ത് നേരിട്ട പ്രതിസന്ധികളും സിസ്റ്റര്‍ വൈ‌ബി വിവരിച്ചു. തുടക്കത്തില്‍ ഈ കുട്ടികള്‍ക്ക് കുടിക്കാനുള്ള പാല്‍ കൊടുക്കുവാന്‍ പോലും കഴിവില്ലായിരിന്നു. പാലിന് പകരം കഞ്ഞിവെള്ളവും, കാട്ടില്‍ നിന്നും ശേഖരിച്ച പച്ചിലകള്‍ കൊണ്ടുണ്ടാക്കിയ സൂപ്പും ആയിരുന്നു തങ്ങള്‍ കുട്ടികള്‍ക്ക് അക്കാലയളവില്‍ കൊടുത്തിരുന്നതെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തി. ചില കുടുംബങ്ങളില്‍ 7 മുതല്‍ 12 കുട്ടികള്‍ വരെ ഉണ്ടായിരുന്നെന്നും മുഴുവന്‍ കുട്ടികളുടേയും കാര്യങ്ങള്‍ നോക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയാത്തതിനാല്‍ ഇത്തരം കുടുംബങ്ങളിലെ ഏറ്റവും ചുരുങ്ങിയത് ഒരു കുട്ടിയുടെയെങ്കിലും കാര്യങ്ങള്‍ തങ്ങളായിരുന്നു നോക്കിയിരുന്നതെന്നും ഇവര്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കുട്ടികളെ സന്ദര്‍ശിക്കുവാന്‍ വരുന്നുണ്ട്.. ഇങ്ങിനെ സന്ദര്‍ശിക്കുന്നവര്‍ അരി, പാസ്താ തുടങ്ങിയ ഭക്ഷണ സാധനങ്ങളും, മറ്റ് ആവശ്യ സാധനങ്ങളും സംഭാവന ചെയ്യാറുണ്ട്. ഇതിനുപുറമേ, അനാഥ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനായി നെല്ല്, ഗോതമ്പ്, കപ്പ തുടങ്ങിയ കൃഷികളും കന്യാസ്ത്രീകള്‍ നടത്തി വരുന്നുണ്ട്. സന്യാസിനികളുടെ മഹത്തായ ഈ സേവനത്തെ പ്രാദേശിക ഭരണകൂടം അഭിനന്ദിച്ചിട്ടുണ്ട്. അധികാരികള്‍ മുടക്കം കൂടാതെ ഇവിടെ കുട്ടികളുടെ ആരോഗ്യ പരിശോധനകള്‍ നടത്താറുണ്ടെന്നും ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ഔദ്യോഗിക മതം ഇല്ല ഒരു രാജ്യമാണ് വിയറ്റ്‌നാം. 2018-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കത്തോലിക്ക ജനസംഖ്യ ആകെ ജനസംഖ്യയുടെ 7.4%ആണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-26 14:55:00
Keywordsവിയറ്റ്
Created Date2021-11-26 14:58:45