Content | കാറ്റമാർക്ക: ജയിലിൽ മരണത്തിന് വിധിക്കപ്പെട്ട സാധാരണക്കാരനെ രക്ഷിക്കാൻ നിരപരാധിയായിരുന്നിട്ടും സ്വജീവൻ ത്യജിച്ച വിശുദ്ധ മാക്‌സി മില്യൺ കോൾബെയുടെ നാമധേയത്തിൽ ജയിലിനുള്ളിൽ ചാപ്പൽ നിർമിച്ച് അര്‍ജന്റീനയിലെ കാറ്റമാർക്കയിലെ തടവുപുള്ളികൾ. കാറ്റമാർക്കാ രൂപതാധ്യക്ഷന്‍ ബിഷപ്പ് ലൂയിസ് അർബാങ്ക് ഈ ചാപ്പല്‍ കഴിഞ്ഞ ദിവസം വെഞ്ചിരിച്ചു. ജയിലിലെ ആത്മീയ ശുശ്രൂഷകനായ ചാപ്ലൈൻ ഫാ. ഡാർഡോ ഒലിവേര, സുരക്ഷാപ്രതിനിധികൾ, പീനൽ യൂണിറ്റിലെ ജീവനക്കാർ, തടവുപുള്ളികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂദാശാകർമം.
പോളണ്ടിലെ ഓഷ്‌വിറ്റ്‌സിലെ തടങ്കൽപ്പാളയത്തിൽവെച്ച് പട്ടിണിയ്ക്കിട്ട് കൊലപ്പെടുത്തുവാന്‍ വിധിക്കപ്പെട്ട ഒരു തടവുകാരനുപകരമായി സ്വമേധയാ ജീവന്‍ ത്യജിക്കുവാന്‍ തയാറാകുകയായിരിന്നു വിശുദ്ധ മാക്‌സിമില്യൺ. വിശുദ്ധന്റെ പേരില്‍ തന്നെ തടവുകാരുടെ ചാപ്പലിന് പേര് ലഭിച്ചത് ശ്രദ്ധ നേടുകയാണ്. ചാപ്പൽ യാഥാർത്ഥ്യമാക്കാൻ സഹകരിച്ച എല്ലാവർക്കും ബിഷപ്പ് അർബാങ്ക് നന്ദി അർപ്പിച്ചു. പരിശ്രമത്തിന്റെയും സമർപ്പണത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമാണ് ഈ ഉദ്യമമെന്നും ദൈവമക്കൾക്ക് കൂടിച്ചേരാൻ നിർമിതമായ ഈ ആലയം, ജയിലിലെ മാനസാന്തരാനുഭവത്തിൽ നിർണായക പങ്കുവഹിക്കുമെന്നും ബിഷപ്പ് അർബാങ്ക് പറഞ്ഞു.
ഓഷ്വിറ്റ്സ് ക്യാമ്പിൽ തടവിൽ കഴിയുമ്പോഴും, സഹതടവുകാർക്ക് വലിയ പ്രതീക്ഷ പകരുവാന്‍ കോൾബെയ്ക്കു കഴിഞ്ഞിരിന്നു. 1941 ഓഗസ്റ്റ് 14നാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. പട്ടിണിയ്ക്കിട്ട് വധശിക്ഷയ്ക്ക് വിധേയനാക്കാനിരിന്ന വ്യക്തിയുടെ ദുഃഖം കണ്ട് മനസ് അലിഞ്ഞു കോൾബെ സ്വജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനാകുകയായിരിന്നു. ആഴ്ചകൾക്കുശേഷവും കോൾബെ മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയ പട്ടാളക്കാർ വിഷം കുത്തിവെച്ച് അദ്ദേഹത്തെ കൊല്ലുകയായിരുന്നു. 1971 ഒക്ടോബർ 17-ന് പോൾ ആറാമൻ മാർപ്പാപ്പ ഫാ.മാക്സിമില്യൻ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1982 ഒക്ടോബർ 10-ാം തിയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ രക്തസാക്ഷിയായ വിശുദ്ധനായി പ്രഖ്യാപിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|