CALENDAR

25 / June

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ ഉത്തരം യേശുക്രിസ്തു മാത്രം
Content''യേശു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല" (യോഹന്നാന്‍ 8:12). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 25}# മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിച്ചു കൊണ്ടും, ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിന് പ്രാധാന്യം നല്കി കൊണ്ടും ഞാന്‍ തുറന്നു പറയട്ടെ. നിഷ്‌കളങ്കമായ കുട്ടിക്കാലവും, വികാരനിര്‍ഭരമായ കൗമാരവും കടന്ന് പ്രസരിപ്പിന്റേയും നിര്‍ണ്ണായക ഘട്ടത്തിന്റേതുമായ യൗവനത്തിലെത്തി നില്‍ക്കുമ്പോള്‍, നിങ്ങള്‍ ചെയ്യേണ്ട വീര പ്രവര്‍ത്തി, നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമായ യേശുവിനെ നേരിട്ടു കണ്ടുമുട്ടുക എന്നതാണ്. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ ഉത്തരം യേശുക്രിസ്തു മാത്രമാണ്. അവിടുന്ന് വചനത്തില്‍ പറയുന്നു, ''വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല" (യോഹ 14:6). ജീവിതത്തിന്റെ ഏതവസ്ഥകളിലും യേശുവിനെ ആശ്രയിച്ചു കൊണ്ട് ജീവിച്ചാല്‍ മാത്രമേ നമ്മുടെ ജീവിതം പൂര്‍ണ്ണത കൈവരിക്കുകയുള്ളൂവെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.3.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2021-06-25 00:00:00
Keywordsവിശ്വാസം
Created Date2016-06-25 12:25:18