category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഓഫീസില്‍ നിന്ന് ബൈബിള്‍ വചനം നീക്കണമെന്ന് നിരീശ്വരവാദികള്‍: മാറ്റില്ലെന്ന നിലപാടിലുറച്ച് നോര്‍ത്ത് കരോളിന പോലീസ് മേധാവി
Contentകൊളംബസ്: അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്തെ കൊളംബസ് കൗണ്ടിയിലുളള പോലീസ് ആസ്ഥാനത്തുനിന്ന് ബൈബിൾ വചനം നീക്കംചെയ്യണമെന്ന നിരീശ്വരവാദ സംഘടനയുടെ ആവശ്യം തള്ളി ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകിയ പോലീസ് ഉദ്യോഗസ്ഥന്റെ നിലപാടിന് വിശ്വാസികളുടെ നിറഞ്ഞ കൈയടി. "എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും" എന്ന പൗലോസ് ശ്ലീഹ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, പതിമൂന്നാം വാക്യമാണ് ഓഫീസിലെ ഭിത്തിയിൽ എഴുതിവച്ചിരിന്നത്. ഇതുവിസ്കോൺസിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടനയെ ചൊടിപ്പിക്കുകയായിരിന്നു. ഇത് നീക്കണമെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് സംഘടനയുടെ സ്റ്റാഫ് അറ്റോർണിയായ ക്രിസ്റ്റഫർ ലൈൻ മൂന്ന് ആഴ്ചകൾക്ക് മുൻപ് ജോഡി ഗ്രീനിന് കത്തയച്ചിരുന്നു. ബൈബിൾ വചനം ഭിത്തിയിൽ എഴുതി വയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ക്രിസ്റ്റഫർ ലൈൻ ആരോപിച്ചത്. എന്നാൽ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ജോഡി ഗ്രീൻ തന്നെ രംഗത്തെത്തുകയായിരുന്നു. കൗണ്ടിയുടെ പണം ഉപയോഗിച്ചല്ല, മറിച്ച് സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് ബൈബിൾ വചനം എഴുതിപ്പിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ അതിജീവിക്കാൻ ശക്തി നൽകിയ ഏറ്റവും പ്രിയപ്പെട്ട വചന ഭാഗമാണ് ഇതെന്ന് പോലീസ് മേധാവി വിവരിച്ചു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D241003878168351%26id%3D100067762224665&show_text=true&width=500" width="500" height="583" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> തനിക്കും സഹപ്രവർത്തകർക്കും പ്രചോദനം നൽകുന്ന ബൈബിൾ വചനത്തെ ചുറ്റിപ്പറ്റി ഇലക്ഷൻ മുന്നിൽ കണ്ടാണ് ചില ആളുകൾ വിവാദവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ജോഡി ഗ്രീൻ പറഞ്ഞു. ആത്മവിശ്വാസം നൽകാൻ വേണ്ടിയുളള ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി കമ്പനികൾ ആയിരക്കണക്കിന് ഡോളറുകൾ ചെലവാക്കുമ്പോൾ, തന്റെ പ്രചോദനം എക്കാലത്തേയും ഏറ്റവും വലിയ പ്രചോദനം പകരുന്ന പ്രാസംഗികനായ യേശുക്രിസ്തുവിനെ നിന്നാണ് വരുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിനിടയിൽ ഗ്രീനിനും, സ്റ്റാഫിനും വേണ്ടി പ്രാർത്ഥിക്കാൻ പ്രമുഖ വചനപ്രഘോഷകനും നോർത്ത് കരോളിന സ്വദേശിയും ഫ്രാങ്ക്ലിൻ ഗ്രഹാം വിശ്വാസികളോട് ആഹ്വാനം ചെയ്തു. കരുത്തുറ്റ നിലപാട് സ്വീകരിച്ച ജോഡി ഗ്രീനിനെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-01 15:47:00
Keywordsനിരീശ്വര
Created Date2022-01-01 15:49:17