category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Contentകൊച്ചി : ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വിവിധ ക്രൈസ്തവ സമുദായ നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിൽ വർധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങളെ കൂട്ടായ ശ്രമത്തിലൂടെ അതി ജീവിക്കണം. കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങ ൾ നേടിയെടുക്കാൻ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. മതേതര രാജ്യമായ ഇന്ത്യയിൽ വ്യാജ ആരോപണങ്ങളിലൂടെയും ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നതിലൂടെയും ക്രൈസ്തവർക്കിടയിൽ വലിയ ആശങ്ക സൃ ഷ്ടിക്കപ്പെടുന്നുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾ പോലും തടസപ്പെടുത്തി അരക്ഷിതാ വസ്ഥ സൃഷ്ടിക്കുന്ന സമീപനങ്ങളെ നിസാരമായി കാണാനാവില്ല. ഇന്നത്തെ സാഹചര്യത്തിൽ ക്രൈസ്തവ അലമായ നേതൃത്വങ്ങൾ ഒരുമിച്ചു മുന്നേറുന്നത് അഭിനന്ദനീയ മാണെന്നും കർദ്ദിനാൾ പറഞ്ഞു. വിശ്വാസതീക്ഷ്ണതയുടെ മഹത്വം അല്മായർക്കിടയിലുള്ള ഐക്യംകൊണ്ടും സാ ഹോദര്യം കൊണ്ടും പ്രകടമാകണമെന്നു മുഖ്യ പ്രഭാഷണം നടത്തിയ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ വിഭാഗ ങ്ങൾക്കിടയിൽ ഐക്യത്തിനും കൂട്ടായ പ്രവർത്തനത്തിനുമായി കത്തോലിക്കാ കോ ൺഗ്രസ് ഗ്ലോബൽ സമിതി അക്ഷീണം പ്രയത്നിക്കുമെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം പറഞ്ഞു. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ ചേർന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ലെയ്റ്റി കൗൺസിൽ രൂപീകരിക്കാൻ ചർച്ച നടത്തി. യാക്കോബായ സഭാ സെക്രട്ടറി അഡ്വ പീറ്റർ എലിയാസ്, KLCA ജനറൽ സെക്രട്ടറി അഡ്വ ജെറി ജെ തോമസ്, മാർത്തോമ സഭ സെക്രട്ടറി .കെ അച്ചൻകുഞ്ഞ്, കൽ.ദായ സിറിയൻ ട്രസ്റ്റ് ചെയർമാൻ സി.എസ്. ടെന്നി, കത്തോലിക്ക കോൺഗ്ര സ് ഡയറക്ടർ ഫാ. ജിയോ കടവി, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീ വ് കൊച്ചുപറമ്പിൽ, കെസിഎഫ് പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാൻസിസ്, സീറോ മല ബാർ സഭാ കുടുംബ കൂട്ടായ്മാ സെക്രട്ടറി ഡോ. ഡെയ്സൺ പാണേങ്ങാടൻ, എ സംസിസി യുഎസ് പ്രസിഡന്റ് സിജിൽ പാലക്കലോടി ഡോ. ജോബി കാക്കശേരി, ജോമി മാത്യു ടെസി ബിജു ആന്റണി മനോജ്, ജോബി നീണ്ടുകുന്നേൽ, ഡോ. ജോ സ്കൂട്ടി ഒഴുകയിൽ, തോമസ് പീടികയിൽ രാജേഷ് ജോൺ, ബെന്നി ആന്റണി, വ ർഗീസ് ആന്റണി, ഐപ്പച്ചൻ തടിക്കാട്ട്, ഫ്രാൻസിസ് മൂലൻ, ഷിജി ജോൺസൺ തുട ങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-02 07:48:00
Keywordsഐക്യ
Created Date2022-01-02 07:48:58