category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മതപീഡനം അനുഭവിക്കുന്നവരെ സമര്‍പ്പിച്ച് പാപ്പയുടെ ജനുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം
Contentവത്തിക്കാന്‍ സിറ്റി: വിശ്വാസപരമായ വിവേചനവും പീഡനവും അനുഭവിക്കുന്നവരെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ജനുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം. പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജനുവരി 4ന് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോയില്‍ മതപീഡനത്തെ മനുഷ്യത്വരഹിതം, ഭ്രാന്ത് എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് പാപ്പ വിശേഷണം നല്‍കിയത്. വിവേചനം അനുഭവിക്കുന്നവരും മതപരമായ പീഡനങ്ങൾ അനുഭവിക്കുന്നവരും അവർ ജീവിക്കുന്ന സമൂഹങ്ങളിൽ അവകാശങ്ങളും അന്തസ്സും കണ്ടെത്തട്ടെയെന്ന് പ്രാർത്ഥിക്കാമെന്ന് പാപ്പ പറഞ്ഞു. 
Let us #PrayTogether that those who suffer discrimination and religious persecution may find in the societies in which they live the rights and dignity that comes from being brothers and sisters. #PrayerIntention pic.twitter.com/OVukHGBMn2
— Pope Francis (@Pontifex) January 4, 2022
 <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> കഴിഞ്ഞ വര്‍ഷം മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലേക്കുള്ള സന്ദര്‍ശനവും അവിടെ ഐ‌എസ് നശിപ്പിച്ച ദേവാലയങ്ങളുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന വ്യാപകമായ പീഡന സംഭവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടു ഓരോ ദിവസവും വര്‍ദ്ധിക്കുന്നതിനിടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ നിയോഗമെന്നത് ശ്രദ്ധേയമാണ്. ഓപ്പൺ ഡോർസിന്റെ 2021 റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള 340 ദശലക്ഷം ക്രൈസ്തവര്‍ പീഡനം നേരിടുന്നതായാണ് കണക്കാക്കുന്നത്. മുൻ വർഷത്തേക്കാൾ 30 ദശലക്ഷത്തിന്റെ വർദ്ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} 
 ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} 
 ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-05 14:13:00
Keywordsപീഡന
Created Date2022-01-05 14:22:48