Content | ബെയ്റൂട്ട്: അനേകര്‍ക്ക് മുന്നില്‍ സേവനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ പാഠം പകര്‍ന്നു നല്‍കിയ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റര്‍ ബാർബറ കസാബിന്റെ വിയോഗത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ഒത്തുചേർന്ന് ലെബനോനിലെ മുസ്ലിം സമൂഹം. സിസ്റ്റർ ബാർബറയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനും, അവരെ സ്മരിക്കാനും ലെബനോനിലെ ഹെർമൽ നഗരത്തിൽ മുസ്ലിം മതവിശ്വാസികൾ ഒരുമിച്ച് കൂടി. ഷിയാ വിഭാഗത്തിൽപെട്ട മുസ്ലിം മതവിശ്വാസികളാണ് ഇമാം സയിദ് അൽ അബിദിൻ മോസ്ക്കിന് സമീപത്തെ ഹാളിൽ മരണമടഞ്ഞ സിസ്റ്റര്‍ ബാർബറുടെ സ്മരണാർത്ഥം ഒത്തുചേർന്നത്.
സ്നേഹം, നിർമ്മലത, ധാർമികത തുടങ്ങിയവയുടെ ഉദാഹരണമായിരുന്ന സിസ്റ്ററിന്റെ കുറവ് ഹെർമൽ നഗരത്തിലെ ജനങ്ങളുടെ ഇടയിൽ അനുഭവപ്പെടുമെന്ന് മോസ്ക്കിന്റെ സമീപത്തെ ഒരു ബാനറിൽ എഴുതിവച്ചിട്ടുണ്ടായിരിന്നു. ചടങ്ങിൽ പങ്കെടുത്ത പ്രാദേശിക നേതാക്കൾ സന്യാസിനി സമൂഹത്തിലെ അംഗങ്ങളുമായി തങ്ങളുടെ ദുഃഖം പങ്കുവച്ചു. അവരുടെ പ്രവർത്തനങ്ങൾക്ക് നഗരത്തിലെ മേയർ അഭിനന്ദനം അറിയിച്ചു.
ഈജിപ്ത് സ്വദേശിനിയായ ബാർബറ കസാബ് തന്റെ ജീവിതകാലം മുഴുവൻ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ലെബനോനിലെ നാനാ മതസ്ഥര്‍ക്ക് സഹായങ്ങൾ നൽകിയാണ് ജീവിച്ചത്. സഭയ്ക്കും, സമൂഹത്തിനും, ദരിദ്രരായവർക്കുംവേണ്ടി സിസ്റ്റർ ബാർബറ നടത്തിയ പ്രവർത്തനങ്ങളും ക്രൈസ്തവ സമൂഹം സ്മരിച്ചു. 2017ൽ സിറിയയിൽ നിന്ന് എത്തിയ മുസ്ലിം തീവ്രവാദികൾ സന്യാസിനികൾ താമസിക്കുന്ന പ്രദേശം ആക്രമിച്ചപ്പോൾ, മേയർ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിന്നു. സന്യാസിനികൾ തിരികെ മടങ്ങുന്നതുവരെ ഇവിടുത്തെ മുസ്ലിം വിശ്വാസികളാണ് മഠത്തിന് സംരക്ഷണം നൽകിയത്. തിരികെയെത്തിയപ്പോൾ ഇനി അവിടെനിന്ന് പോകരുതെന്ന് സന്യാസിനികളോട് ഇസ്ലാം മതസ്ഥര്‍ അഭ്യർത്ഥിക്കുകയും ചെയ്തിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|