category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആഫ്രിക്കയിൽ ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന പ്രവണത വർദ്ധിക്കുന്നു
Contentലാഗോസ്: ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന പ്രവണത ആഫ്രിക്കയിൽ വർദ്ധിക്കുന്നതായി ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ട്. 'ഹിയർ ഹേർ ക്രൈസ്' എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ സംഘടന വെളിപ്പെടുത്തിയിരിക്കുന്നത്. ഈജിപ്ത്, നൈജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങളാണ് ക്രൈസ്തവ സ്ത്രീകൾ നിർബന്ധിത മതപരിവർത്തനത്തിനും, ലൈംഗിക അതിക്രമങ്ങൾക്കും ഇരകളാക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ളത്. 196 രാജ്യങ്ങളിൽ നടത്തിയ പഠനം പ്രകാരം ക്രൈസ്തവരായ സ്ത്രീകളെയും, പെൺകുട്ടികളെയും അവരുടെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി, പീഡിപ്പിച്ച്, നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുന്ന കേസുകൾ വലിയതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. നൈജീരിയയിൽ തീവ്രവാദികളുടെ പക്കലുള്ള സ്ത്രീകളുടെ കണക്കെടുക്കുമ്പോൾ അതിൽ 95 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. അടുത്തിടെ നടന്ന ഒരു ഓൺലൈൻ മീറ്റിംഗിലാണ് ഹിയർ ഹെർ ക്രൈസ് എന്ന റിപ്പോർട്ട് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് പ്രസിദ്ധീകരിക്കുന്നത്. ബൊക്കോഹറാം തീവ്രവാദി സംഘടന തട്ടിക്കൊണ്ടുപോയ ഒരു ക്രൈസ്തവ യുവതി തന്റെ സാക്ഷ്യം മീറ്റിംഗിൽ പങ്കുവെച്ചു. മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധി ഫിയോറ ബ്രൂസ് എംപിയുടെ മത സ്വാതന്ത്ര്യത്തെപ്പറ്റി ഒരു സെക്ഷനും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-05 20:58:00
Keywordsസ്ത്രീ
Created Date2022-01-05 21:00:35