Content | മനില: ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന വിശ്വപ്രസിദ്ധമായ കറുത്ത നസ്രായന്റെ വാര്‍ഷിക തിരുനാള്‍ റദ്ദാക്കി . മനിലയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പകര്‍ച്ച രൂക്ഷമായ പശ്ചാത്തലത്തിലാണ് തിരുനാള്‍ ആഘോഷം റദ്ദാക്കിയിരിക്കുന്നത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ ബാധ ഇരട്ടിയായതാണ് തിരുനാളിനും, കറുത്ത നസ്രായന്റെ അത്ഭുത രൂപവും വഹിച്ചുക്കൊണ്ട് ദശലക്ഷങ്ങള്‍ പങ്കെടുക്കുന്ന തിരുനാള്‍ പ്രദിക്ഷണത്തിനും തിരിച്ചടിയായത്. എല്ലാ വര്‍ഷവും ജനുവരി 9-നാണ് കറുത്ത നസറായന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.
ദേവാലയത്തിനകത്തും പുറത്തുമുള്ള എല്ലാവിധ കൂട്ടായ്മകള്‍ക്ക് പുറമേ ബ്ലാക്ക് നസ്രായന്റെ രൂപങ്ങളും, നൊവേന പുസ്തകങ്ങളും വില്‍ക്കുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിച്ച് ദേവാലയത്തിനകത്തും പുറത്തും ആളുകള്‍ തടിച്ചു കൂടുന്നത് തടയുവാന്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ജനുവരി 7 മുതല്‍ ദേവാലയം അടച്ചിടുമെന്നും, ദേവാലയത്തിന്റെ അണു വിമുക്തമാക്കല്‍ ആരംഭിക്കുമെന്നും ദേവാലയത്തിന്റെ പാറോക്കിയല്‍ വികാര്‍ ഫാ. ഡഗ്ലസ് ബാഡോങ്ങ് റേഡിയോ വെരിത്താസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ തിരുനാളിന് നമ്മള്‍ നല്‍കുന്ന പ്രാധാന്യം നമുക്കെല്ലാവര്‍ക്കും അറിയാമെന്നും തീരുമാനത്തില്‍ ദുഃഖമുണ്ടെങ്കിലും ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കാല്‍മുട്ട് മടക്കിയ നിലയില്‍ വലിയ കുരിശുമേന്തി ഗാഗുല്‍ത്താമലയിലേക്ക് നീങ്ങുന്ന കറുത്ത നസ്രായന്റെ പ്രസിദ്ധമായ രൂപം ഫിലിപ്പീന്‍സിലെ വിശ്വാസി സമൂഹത്തിന് ഇടയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കറുത്ത നസ്രായന്റെ രൂപത്തിന്റെ പകര്‍പ്പുമായി മനിലയിലെ ക്വിരിനൊ ഗ്രാന്‍ഡ്‌സ്റ്റാന്‍ഡില്‍ നിന്നും ക്വിയാപ്പോ ദേവാലയത്തിലേക്കുള്ള പ്രദിക്ഷിണത്തില്‍ ഓരോ വര്‍ഷവും ഏതാണ്ട് ഇരുപതു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കാറുണ്ടെന്നാണ് കണക്ക്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|