category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ എഡ്വേര്‍ഡ്സ് കോളേജിന്റെ നിയന്ത്രണം പാക്ക് ക്രൈസ്തവ നേതൃത്വത്തിന്
Content ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്കുള്ള പുതുവത്സര സമ്മാനമായി പെഷാവറിലെ ചരിത്രപരമായ എഡ്വേര്‍ഡ്സ് കോളേജിന്റെ നിയന്ത്രണം സഭയുടെ കൈകളില്‍ തിരികെ എത്തി. 2021 ജൂണിലെ കോടതിവിധി അനുസരിച്ചാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഏറ്റവും പഴക്കമുള്ള ഈ മിഷ്ണറി വിദ്യാഭ്യാസ കേന്ദ്രം സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചത്. കോളേജ് തിരികെ കിട്ടിയതില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം ആഹ്ലാദത്തിലാണെന്നും എഡ്വേര്‍ഡ്സ് കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടതില്‍ ദൈവത്തോട് നന്ദി പറയുകയാണെന്ന്‍ റിലീജിയസ് അഫയേഴ്സ് ആന്‍ഡ്‌ ഇന്റര്‍ഫെയിത്ത് ഹാര്‍മണി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സെക്രട്ടറിയായ ഷുനില റൂത്ത് പറയുന്നു. ക്രൈസ്തവ വിശ്വാസി കൂടിയായ പുതിയ പ്രിന്‍സിപ്പാളിന്റെ നിയമനം സംബന്ധിച്ച അറിയിപ്പും അവര്‍ നടത്തിയിട്ടുണ്ട്. ഇത് പുതുവത്സര സമ്മാനമാണെന്നും, കോളേജിന്റെ നിയന്ത്രണത്തില്‍ നിന്നും സഭ പുറത്തായിരുന്നുവെന്നും ഇപ്പോള്‍ കോളേജിന്റെ നിയന്ത്രണത്തിന്റെ 75 ശതമാനവും സഭയുടെ കയ്യിലാണെന്നും 2021 ജൂണ്‍ മുതല്‍ കോളേജിന്റെ നിയന്ത്രണം തിരികെ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്ന പെഷവാറിലെ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍ അധ്യക്ഷന്‍ ഹംഫ്രി പീറ്റേഴ്സ് പ്രസ്താവിച്ചു. സ്കൂളുകള്‍ ലാഭം ലക്ഷ്യമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ദേശസാല്‍ക്കരണത്തെ തുടര്‍ന്നു പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നും ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ മോഡറേറ്ററായ അസദ് മാര്‍ഷല്‍ പറഞ്ഞു. 1900-ല്‍ 'ചര്‍ച്ച് മിഷ്ണറി സൊസൈറ്റി' സ്ഥാപിച്ച എഡ്വേര്‍ഡ്സ് കോളേജ് 1956-ലാണ് ലാഹോര്‍ ഡയോസിസന്‍ ട്രസ്റ്റ് അസോസിയേഷന് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചു കോളേജിന്റെ നിയന്ത്രണം പ്രാദേശിക സര്‍ക്കാരിന് ലഭിക്കുകയായിരിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണം പാക്കിസ്ഥാനിലെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭകളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയായി തുടരുകയാണ്. സിയാല്‍ക്കോട്ട് രൂപതയുടെ കീഴിലുള്ള 8 സ്കൂളുകളും, കോളേജും ഇപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും ഇവ വിട്ടുകിട്ടുവാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും സഭാനേതൃത്വം അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-06 17:21:00
Keywordsപാക്ക
Created Date2022-01-06 17:24:56