category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദമ്പതിമാർ കുട്ടികളേക്കാൾ പ്രാധാന്യം വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥത: വിമര്‍ശനവുമായി പാപ്പ
Contentവത്തിക്കാൻ സിറ്റി: കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പതിവ് പൊതുദർശനത്തിനിടെയാണ്, ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചു മാർപാപ്പ പറഞ്ഞത്. സ്വാർത്ഥതയുടെ ഒരു രൂപം നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. ചിലയാളുകൾക്കു കൂട്ടികൾ വേണമെന്നില്ല. ചിലപ്പോൾ ഒരു കുട്ടി കണ്ടേക്കാം. എന്നിരുന്നാലും, കുട്ടികളുടെ സ്ഥാന് അവർ പട്ടിയെയോ പൂച്ചയെയോ ആണു കാണുന്നത്. ഇതു കേൾക്കുന്നവർ ചിരിക്കും, എന്നാൽ ഇതാണു സത്യം. കുട്ടികൾക്കു പകരമായി ഓമനമൃഗങ്ങളെ വളർത്തുന്നത് പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നതിനു തുല്യമാണ്. ഇതു നമ്മളെ നശിപ്പിക്കുകയും മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യും. മാതൃത്വവും പിതൃത്വവുമില്ലാതെ മനുഷ്യത്വം നഷ്ടപ്പെട്ട് നാഗരികത വളർന്നാൽ അതു രാജ്യത്തിനു ദോഷമാണ്. പിതൃത്വത്തെയും മാതൃത്വത്തെയും നിരാകരിക്കുന്ന നിഷേധാത്മകത നമ്മെ ക്ഷയിപ്പിക്കുന്നു. അത് നമ്മുടെ മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു. അങ്ങനെ പിതൃത്വത്തിൻറെയും മാതൃത്വത്തിൻറെയും സമ്പന്നത നഷ്ടപ്പെടുന്നതിനാൽ, പഴയതും മനുഷ്യത്വ രഹിതവുമായിത്തീരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൻറെ പൂർണ്ണതയാണ് പിതൃത്വവും മാതൃത്വവും. ഇതിനെക്കുറിച്ച് ചിന്തിക്കുക. ദൈവത്തിനു സ്വയം സമർപ്പിക്കുന്നവർക്ക് ആത്മീയ പിതൃത്വമുണ്ട്, ആത്മീയ മാതൃത്വമുണ്ട് എന്നത് സത്യമാണ്; എന്നാൽ ലോകത്ത് ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നവർ കുട്ടികളുണ്ടാകേണ്ടതിനെ കുറിച്ച്, ജീവൻ നൽകുന്നതിനെ കുറിച്ച് ചിന്തിക്കണം. കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ലെങ്കിൽ, ദത്തെടുക്കലിനെക്കുറിച്ച് ചിന്തിക്കണം. വിശുദ്ധ യൗസേപ്പിതാവ് അനാഥർക്ക് തൻറെ സംരക്ഷണവും സഹായവും നൽകട്ടെ; മക്കളുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾക്ക് വേണ്ടി വിശുദ്ധ യൗസേപ്പ് മാധ്യസ്ഥം വഹിക്കട്ടെ. ഇതിനായി നമുക്ക് പ്രാർത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-07 13:58:00
Keywordsപാപ്പ, കുഞ്ഞ
Created Date2022-01-07 14:00:39