Content | വാര്‍സോ: പോളണ്ടിലെ വിവിധസ്ഥലങ്ങളിൽ ദനഹാ തിരുനാൾ ദിനമായിരുന്ന ഇന്നലെ ജനുവരി ആറാം തീയതി വിപുലമായ ആഘോഷങ്ങൾ നടന്നു. പ്രസിദ്ധമായ മൂന്നു രാജാക്കന്മാരുടെ പ്രദക്ഷിണം തലസ്ഥാനനഗരിയായ വാര്‍സോയിൽ ഉൾപ്പെടെ 668 സ്ഥലങ്ങളിലാണ് നടന്നത്. എല്ലാവർഷവും നടക്കുന്ന പ്രദക്ഷിണത്തിന്റെ പോളിഷ് പേര് ഒർസാക്ക് ട്രച്ച് ക്രോളി എന്നാണ്. 'ടുഡേ ഈസ് എ ജോയിഫുൾ ഡേ' എന്നതായിരുന്നു ഈ വർഷത്തെ പ്രദക്ഷിണങ്ങളുടെ ആപ്തവാക്യം. 2021ൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഏകദേശം ഇരുന്നൂറോളം സ്ഥലങ്ങളിൽ മാത്രമേ പ്രദക്ഷിണം നടത്താൻ സാധിച്ചിരുന്നുള്ളൂ. ത്രീ കിംഗ്സ് ഫൗണ്ടേഷൻ വെബ്സൈറ്റ് പ്രകാരം മൂന്നു രാജാക്കന്മാരുടെ ആദ്യത്തെ പ്രദക്ഷിണം 2009ലാണ് പോളണ്ടിൽ ആദ്യമായി നടക്കുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F930837994488239%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
ഇത് വാര്‍സോയിലെ സ്കൂളുകളിൽ സജ്ജീകരിച്ചിരുന്ന പുൽക്കൂടുകളുടെ തുടർച്ചയെന്നോണമായിരുന്നു. 'ബത്‌ലഹേമിലെ നക്ഷത്രത്തിന്റെ' പിറകെയാണ് തെരുവുകളിലൂടെ പ്രദക്ഷിണം നടന്നുനീങ്ങുന്നത്. മൂന്ന് രാജാക്കന്മാരും, അവരുടെ പിന്നാലെ വരുന്നവരും പുൽത്തൊഴുത്തിൽ എത്തി ഉണ്ണിയേശുവിനെയും, തിരുകുടുംബത്തെയും വണങ്ങുന്നു. പങ്കെടുക്കാനെത്തുന്നവർക്ക് ക്രിസ്മസ് ഗാനം ആലപിക്കാൻ കരോൾ ഗാനങ്ങൾ അച്ചടിച്ച ഒരു പുസ്തകവും, നിറങ്ങളാൽ അലംകൃതമായ കിരീടവും നൽകുന്നു.
2011ൽ ദനഹാ തിരുനാൾ ദിവസം പോളണ്ടിൽ പൊതു അവധിയായി പ്രഖ്യാപിച്ചതിനുശേഷം, രാജാക്കന്മാരുടെ പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ എത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം സ്വരൂപിച്ച പണം കെനിയയിലെ ദരിദ്രരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി നൽകും. ഇന്നലെ ജനുവരി ആറാം തീയതി നടന്ന ത്രികാല പ്രാർത്ഥനയിൽ പോളണ്ടിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് മാർപാപ്പ ആശംസ നേർന്നിരുന്നു. പോളണ്ടിനെ കൂടാതെ യുക്രൈൻ, ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും നടന്ന ദനഹാ തിരുനാള്‍ പ്രദിക്ഷണത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |