category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാപ്പ പ്രചോദനമായി: നൂറാമത്തെ ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ചിലിയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ
Contentസാന്റിയാഗോ, ചിലി: ഫ്രാന്‍സിസ് പാപ്പയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നഗരപ്രാന്തങ്ങളില്‍ ദേവാലയം നിര്‍മ്മിക്കുക എന്ന ദൗത്യവുമായി പ്രവര്‍ത്തിക്കുന്ന ചിലിയിലെ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളുടെ സംഘടനയായ “കാപ്പില്ല പൈസ്” തങ്ങളുടെ നൂറാമത്തെ ദേവാലയം പൂര്‍ത്തിയാക്കുവാന്‍ ഒരുങ്ങുന്നു. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ ബാട്ടുക്കോ പട്ടണത്തിലാണ് നൂറാമത്തെ ദേവാലയം നിര്‍മ്മിക്കുന്നത്. സാന്റിയാഗോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ സെലെസ്റ്റിനോ അവോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ ഇക്കൊല്ലത്തെ ദേവാലയ നിര്‍മ്മാണ ദൗത്യത്തിന് തുടക്കം കുറിച്ചത്. ഇതൊരു പ്രേഷിത ദൗത്യമാണെന്നും ആനന്ദം നല്‍കുന്ന പ്രവര്‍ത്തി കൂടിയാണെന്നും വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. 2013-ല്‍ റിയോ ഡി ജനീറോയില്‍വെച്ച് നടന്ന ലോകയുവജന സംഗമത്തില്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുവാന്‍ യുവജനതയോട് പാപ്പ നടത്തിയ ആഹ്വാനമനുസരിച്ചാണ് ‘കാപ്പില്ല പൈസ്’ന് തുടക്കമാകുന്നത്. “മട്ടുപ്പാവുകളിലുള്ള ജീവിതം മതിയാക്കൂ, യേശു ചെയ്തതുപോലെ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലൂ” എന്നായിരുന്നു പാപ്പയുടെ ആഹ്വാനം. ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് ചിലിയിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ അജപാലക മിനിസ്ട്രിയുടെ ഭാഗമായി ആയിരകണക്കിന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ചിലിയുടെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ദൗത്യം ഏറ്റെടുത്തു. 2020 ആയപ്പോഴേക്കും 3,500 യുവജനങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായത്. 99 ദേവാലയങ്ങള്‍ ഇതിനോടകം തന്നെ നിര്‍മ്മിച്ചു കഴിഞ്ഞു. തടികൊണ്ടുള്ള ദേവാലയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്നത്. “ക്രിസ്തുവിന്റെ സ്ഥാനപതികള്‍” (2 കോറിന്തോസ് 5:20) എന്ന മുദ്രാവാക്യവുമായിട്ടാണ് ജനുവരി 4 മുതല്‍ 14 വരെ നീളുന്ന ഇക്കൊല്ലത്തെ ദേവാലയ നിര്‍മ്മാണ ദൗത്യത്തിന് വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-07 21:55:00
Keywordsചിലി
Created Date2022-01-07 21:55:43