category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈകാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കും: പ്രത്യാശ പ്രകടിപ്പിച്ച് അമേരിക്കന്‍ കര്‍ദ്ദിനാള്‍
Contentചിക്കാഗോ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകളുടെ സംരക്ഷണം ദശകങ്ങളായി ആവശ്യപ്പെട്ടു വരുന്നതാണെന്നും അധികം താമസിയാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുമെന്നും അമേരിക്കയിലെ ചിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലേസ് ജെ. കുപ്പിച്ച്. ജനുവരി 8ന് ഷിക്കാഗോയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് വാര്‍ഷിക റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിക്കാഗോയിലെ ഫെഡറല്‍ പ്ലാസയില്‍ ഒരുമിച്ചു കൂടിയ നൂറുകണക്കിന് ആളുകള്‍ കര്‍ദ്ദിനാളിന്റെ വാക്കുകളെ കരഘോഷത്തോടെയാണ് വരവേറ്റത്. അമേരിക്കയില്‍ അബോര്‍ഷന്‍ നിയമപരമാക്കിയ 1973-ലെ റോ വേഡ് കേസിന്റെ വിധിപ്രസ്താവത്തെ മറികടക്കല്‍ മാത്രമല്ല ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഭൂമിയിലേക്ക് കൊണ്ടുവരുന്ന അമ്മമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം ആവശ്യമുണ്ടെന്നും അത് നമ്മുടെ ലക്ഷ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ജീവനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനെതിരെ പോരാടുവാന്‍ ശ്രമിക്കണമെന്ന് റാലിയില്‍ പങ്കെടുത്തവരോട് കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തപ്പോള്‍ പ്രസംഗം തടസ്സപ്പെടുത്തുവാന്‍ അബോര്‍ഷന്‍ അനുകൂലികള്‍ ശ്രമിച്ചിരിന്നു. ജനിക്കുവാനിരിക്കുന്ന ശിശുക്കളെ ബഹുമാനിക്കാത്തവരും ഇവിടെ കൂടിയിട്ടുണ്ടെന്നായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി. കുടിയേറ്റക്കാര്‍ക്കും, വധശിക്ഷ കാത്ത് കഴിയുന്നവര്‍ക്കും, പ്രായമായവര്‍ക്കും, ദാരിദ്ര്യത്തിനും, ക്ഷാമത്തിനും, യുദ്ധത്തിനും ഇരയായിട്ടുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. </p> <iframe src="https://www.facebook.com/plugins/video.php?height=418&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F648304009549781%2F&show_text=false&width=560&t=0" width="560" height="418" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇവര്‍ കുരുന്നു ജീവനുകളേയോ, പ്രോലൈഫ് സമൂഹത്തെയോ ബഹുമാനിക്കുവാനല്ല ഇവിടെ വന്നിരിക്കുന്നതെന്നു നുഴഞ്ഞു കയറ്റക്കാരായ അബോര്‍ഷന്‍ അനുകൂലികളെ ചൂണ്ടിക്കാട്ടി കര്‍ദ്ദിനാള്‍ പറഞ്ഞു. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്ന്‍ പ്രോലൈഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ് തുടങ്ങീ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. 1973 ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി പിൻവലിക്കാൻ പര്യാപ്തമായ ഡോബ്സ് വേഴ്സസ് ജാക്സൺ വുമൺസ് ഹെൽത്ത് കേസ് ഇപ്പോള്‍ നടന്നുവരികയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-13 16:23:00
Keywordsഗര്‍ഭസ്ഥ
Created Date2022-01-13 16:35:34