Content | മാഡ്രിഡ്: സ്പെയിനിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ ജുവാൻ ജോസ് ഓമല്ലയുമായി സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് കൂടിക്കാഴ്ച നടത്തി. സഭയുടെ സ്വത്തുക്കളെ സംബന്ധിച്ചും, വിവിധ സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റിയും ഇരുവരും ചർച്ച ചെയ്തു. തിങ്കളാഴ്ച നടന്ന ഒരു മണിക്കൂർ കൂടികാഴ്ച മെത്രാൻ സമിതിയുടെ ആസ്ഥാനമന്ദിരത്തിലാണ് നടന്നത്. സമൂഹത്തിന്റെ പൊതു നന്മയ്ക്കുവേണ്ടി സഭയും, സർക്കാരും ഒന്നിച്ചു പ്രവർത്തിക്കാൻ വേണ്ടിയുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം കർദ്ദിനാൾ ഓമല്ല പ്രതികരിച്ചു. ഭ്രൂണഹത്യ, ആരോഗ്യമേഖല, ദയാവധം, അഭയാർത്ഥി വിഷയം തുടങ്ങിയവയും ചർച്ചയുടെ ഭാഗമായെന്ന് അദ്ദേഹം വെളിപ്പെടുത്തി.
സമൂഹത്തിന്റെ നന്മയെ കരുതി കത്തോലിക്കാസഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസും, ഇടവകകളും അഭയാർഥികളെ സഹായിക്കുന്ന കാര്യം മെത്രാൻ സമിതിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സഭയുടെ ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്യപ്പെട്ട നിരവധി സ്വത്തുവകകളെ പറ്റി വിവാദം ഉയർന്നുവന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെപ്പറ്റി വിശദമായി പഠിച്ച ഒരു റിപ്പോർട്ട് കർദ്ദിനാൾ പ്രധാനമന്ത്രിക്ക് കൈമാറി. നേരത്തെ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഒരു അഡ് ഹോക്ക് കമ്മറ്റിയെ ഓഗസ്റ്റ് മാസം നിയമിച്ചിരുന്നു. തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും സംതൃപ്തർ ആണെന്ന് മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി ലൂയിസ് ആർജൂലോ പറഞ്ഞു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|