category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുദ്ധം അവസാനിപ്പിക്കാൻ പാത്രിയാർക്കീസ് കിറിലിന്റെ ഇടപെടൽ ആവശ്യപ്പെട്ട് യൂറോപ്യൻ മെത്രാന്‍ സമിതിയും
Contentലണ്ടന്‍/ലിവിവ്: യുക്രൈൻ - റഷ്യ സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് കിറിൽ ഇടപെടൽ നടത്തണമെന്ന് യൂറോപ്യൻ മെത്രാൻ സമിതികളുടെ കമ്മീഷൻ അധ്യക്ഷൻ കർദ്ദിനാൾ ജീൻ-ക്ലോഡ് ഹോളറിച്ച് ആവശ്യപ്പെട്ടു. മാർച്ച് എട്ടാം തീയതി അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. യുക്രൈനിലൂടെ ഒഴുകുന്ന രക്തത്തെയും, കണ്ണുനീരിനെയും പറ്റി ഫ്രാൻസിസ് മാർപാപ്പ പങ്കുവെച്ച ആശങ്കയും, വേദനയും കർദ്ദിനാൾ ഹോളറിച്ചും പങ്കുവെച്ചു. ചർച്ചകളിലൂടെ നയതന്ത്ര പരിഹാരം കാണാൻ വേണ്ടിയുള്ള നല്ല മനസ്സ് കാണിക്കാൻ വേണ്ടി റഷ്യൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് കർദ്ദിനാൾ ക്ലോഡ് ഹോളറിച്ച് പാത്രിയർക്കീസ് കിറിലിനോട് അഭ്യർത്ഥിച്ചു. ആയിരക്കണക്കിന് സൈനികർക്കും, പൗരൻമാർക്കും ജീവൻ നഷ്ടമായെന്നും, പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ ഭവനരഹിതരായെന്നും, നിരവധിപേർ രാജ്യത്ത് നിന്ന് പലായനം ചെയ്തുവെന്നും, ഇതിൽ കൂടുതൽ കുട്ടികളും, സ്ത്രീകളുമാണെന്നും കർദ്ദിനാൾ ചൂണ്ടിക്കാട്ടി. ഈ നോമ്പുകാലത്ത് ഒരേ സുവിശേഷം പ്രസംഗിക്കുകയും, ഒരേ ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ക്രൈസ്തവർ യുദ്ധം അവസാനിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും, അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 15 കോടിയോളം അംഗങ്ങളുള്ള വിശ്വാസി സമൂഹമാണ് റഷ്യൻ ഓർത്തഡോക്സ് സഭ. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സഭാനേതൃത്വം യുദ്ധത്തില്‍ റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഇടപെടലിന് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. ഐറിഷ്, പോളിഷ്, ജർമ്മൻ മെത്രാന്മാർ ഈ പട്ടികയിൽ ഉൾപ്പെടും. റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ യുക്രൈനിലെ വിഘടനവാദികൾക്കും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനു അനുകൂലമായി അടുത്തിടെ നടത്തിയ പരാമർശം സംഘർഷം കൂടുതൽ വഷളാക്കുന്നതിലേക്ക് നയിക്കുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഈയാഴ്ച ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പയും, പാത്രിയാർക്കീസ് കിറിലും തമ്മിൽ ജൂൺ- ജൂലൈ മാസങ്ങളിൽ കൂടിക്കാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങളെ തുടർന്ന് ഈ കൂടിക്കാഴ്ച ഇനി നടക്കുമോ എന്ന കാര്യത്തിൽ കർദ്ദിനാൾ പരോളിൻ സംശയം പ്രകടിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-12 16:21:00
Keywordsകിറില്‍
Created Date2022-03-12 13:08:57