category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading30,000 അടി ഉയരത്തിൽ യേശുവിനെ പ്രഘോഷിക്കുന്ന ഗാനം; വീഡിയോ വൈറൽ
Contentഫിലാഡെൽഫിയ: മുപ്പതിനായിരം അടി ഉയരത്തിൽ വിമാനത്തിൽവെച്ച് ഭക്തി ഗാനം ആലപിക്കുന്ന ക്രൈസ്തവ സുവിശേഷകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നു. ജാക്ക് ജെൻസ് ജൂനിയർ എന്നയാൾ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകംതന്നെ 2 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. അമേരിക്കയിലെ ഫിലാഡെൽഫിയയിലുളള കിംഗ്ഡം റിയാം മിനിസ്ട്രീസിന്റെ സ്ഥാപകനാണ് ജാക്ക് ജെൻസ്. ഇവർ സഞ്ചരിച്ചിരുന്ന വിമാനം ഏതാണെന്ന് വ്യക്തമല്ലെങ്കിലും, ജർമനിയിലേക്ക് ആയിരുന്നു ജാക്കിന്റെ യാത്രയെന്ന് കരുതപ്പെടുന്നു. @davenewworld_2 എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ച വീഡിയോ 3.4 കോടി ആളുകളാണ് കണ്ടിരിക്കുന്നത്. ജാക്കിന്റെ ഗാനാലാപനത്തിനോട് ഒപ്പം ചേര്‍ന്ന് പാടുന്നവരെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

Imagine you get on a plane and you have to listen to this pic.twitter.com/RpY8d7RK4Y
— Fifty Shades of Whey (@davenewworld_2) April 16, 2022

ജർമനിയിലെയും, യുക്രൈനിലെയും ചില യൂറോപ്യൻ സ്ഥലങ്ങളിലെയും, ചിത്രങ്ങൾ ജാക്കിന്റെയും, ഭാര്യയുടെയും സാമൂഹ്യ മാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അവർ യുക്രൈൻ അതിർത്തിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നുവെന്ന് കരുതപ്പെടുന്നു. വിമാനത്തിൽ ഭക്തിഗാനം ആലപിച്ചതിനെ എതിർത്തുകൊണ്ട് ചിലയാളുകൾ കമന്റുകൾ ഇട്ടിട്ടുണ്ടെങ്കിലും, നിരവധി പേര്‍ ക്രിസ്തു വിശ്വാസത്തെ പ്രഘോഷിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ്. ജാക്കിനോടൊപ്പം വിമാനത്തിലെ മറ്റു ചില ആളുകളും ഗാനം ആലപിക്കുന്നതായി വീഡിയോയിൽ ദൃശ്യമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-18 13:16:00
Keywordsയേശു
Created Date2022-04-18 13:18:18