category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജെറുസലേം തിരുകല്ലറ ദേവാലയത്തിലെ ഉത്ഥാന തിരുനാള്‍ ശുശ്രൂഷയില്‍ പതിനായിരങ്ങളുടെ പങ്കാളിത്തം
Contentജെറുസലേം: യേശു ക്രിസ്തുവിനെ അടക്കം ചെയ്ത ജെറുസലേമിലെ തിരുകല്ലറ ദേവാലയത്തില്‍ നടന്ന ഉത്ഥാന തിരുനാള്‍ ശുശ്രൂഷയില്‍ പതിനായിരങ്ങളുടെ പങ്കാളിത്തം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് വിശ്വാസികള്‍ കൂട്ടമായി ഇവിടെ ഒരുമിച്ചുകൂടുന്നത്. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ​​പിയർബാറ്റിസ്റ്റ പിസബല്ലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കബറിടത്തിൽ ദിവ്യബലിയര്‍പ്പണം നടന്നു. ജറുസലേമിലെയും പാലസ്തീനിലെയും വികാരി ജനറൽ വില്യം ഷോമാലി, ഫ്രാൻസിസ്‌ക്കൻ സന്യാസിനികള്‍, രൂപതാ വൈദികർ എന്നിവരോടൊപ്പം ക്രിസ്തുവിന്റെ ശവകുടീരത്തിലേക്കു പ്രദിക്ഷണമായി നീങ്ങിയ ശേഷമാണ് തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭമായത്. കര്‍ത്താവിന്റെ ഉയിര്‍പ്പ് വിസ്മൃതിയിൽ നിന്നും, അടിമത്തത്തിൽ നിന്നും, പ്രവാസത്തിൽ നിന്നും നമ്മെ രക്ഷിച്ചുവെന്ന് പാത്രിയാർക്കീസ് ​​പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. മരണത്തിനു മേൽ അവിടുത്തെ ജീവന്റെ വിജയം - പ്രത്യാശയും നീതിയും പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ക്രിസ്ത്യൻ കലണ്ടറിൽ ഞായറാഴ്ച ഈസ്റ്റർ ആചരിക്കുമ്പോള്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം കിഴക്കൻ ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്ക് ഇന്നലെ ഓശാന ഞായറാഴ്ചയായിരിന്നു. ഇതിന്‍ പ്രകാരം തിരുക്കല്ലറ ദേവാലയത്തില്‍ ഓശാന ശുശ്രൂഷകളും നടന്നു. : #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-18 19:58:00
Keywordsതിരുകല്ലറ
Created Date2022-04-18 19:59:04