category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനാനാജാതി മതസ്ഥർക്കിടയില്‍ സേവന മേഖല വിപുലപ്പെടുത്താൻ മാർ ജേക്കബ് മനത്തോടത്തിനു കഴിഞ്ഞു: മാർ ക്ലീമിസ് ബാവ
Contentപാലക്കാട്: നാനാജാതി മതസ്ഥർക്കായി സാമൂഹ്യസേവന മേഖല വിപുലപ്പെടുത്താൻ മാർ ജേക്കബ് മനത്തോടത്തിനു കഴിഞ്ഞുവെന്ന് സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സ്ഥാനാരോഹണ ചടങ്ങിൽ വചന സന്ദേശം നല്കുകയായിരുന്നു കർദ്ദിനാൾ. നാടിനെ അന്നമൂട്ടാൻ കഠിനാധ്വാനം ചെയ്യുന്ന നല്ല മനുഷ്യരുടെ നാട്. നാനാജാതി മതസ്ഥർക്കായി സാമൂഹ്യസേവന മേഖല വിപുലപ്പെടുത്താൻ മാർ ജേക്കബ് മനത്തോട ത്തിനു കഴിഞ്ഞു. മലമടക്കുകളിൽ അക്ഷരവെളിച്ചം നല്കി. ഭവനമില്ലാത്തവർക്കു ഭവനം നല്കി. കാലികമായി നിരവധി പദ്ധതികൾ ഏർപ്പെടുത്തി. വിശ്വാസപരിശീലന മേഖലയെ ശക്തിപ്പെടുത്തി. ജാഗ്രതയോടെയുള്ള അജപാലനമായിരുന്നു മാർ മനത്തോടത്തിന്റേതെന്നും കേരള സഭയ്ക്ക് അദ്ദേഹം നല്കിയ സേവനം വിലപ്പെട്ടതാണെന്നും മാർ ക്ലീമിസ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-24 06:19:00
Keywordsപാലക്കാ
Created Date2022-04-24 06:30:36