Content | ബെയ്ജിംഗ്: രാജ്യത്തു അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ തടയിടുവാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണ നിലപാടുകള്‍ തുടരുന്നു. 21 വര്‍ഷമായി നിലനിന്നിരുന്ന ജോന ഹോം എന്ന ചൈനീസ് ക്രിസ്ത്യൻ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞുക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായുള്ള നിരീക്ഷണ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു. "എല്ലാവർക്കും അറിയാവുന്ന കാരണങ്ങളാൽ, ഇനി മുതൽ സൈറ്റിൽ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ലായെന്നും കഴിഞ്ഞ 21 വർഷത്തെ നിങ്ങളുടെ കമ്പനിയ്ക്കും പിന്തുണയ്ക്കും നന്ദി!" എന്ന കുറിപ്പ് കഴിഞ്ഞ ദിവസം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിരിന്നു. ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് റിലീജിയസ് അഫയേഴ്സ് (SARA) എല്ലാ തരത്തിലുള്ള മതപരമായ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന നടപടികൾ കൈക്കൊണ്ടു വരികയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വെബ്സൈറ്റിന് മേല്‍ വന്ന പൂട്ട്.
"ജോന ഹോം അടച്ചുപൂട്ടുന്നത് ചൈനീസ് അധികാരികൾ ക്രിസ്തുമതത്തെ എങ്ങനെ അടിച്ചമർത്തുന്നുവെന്ന് പ്രതിഫലിപ്പിക്കുകയാണെന്നും അത്തരമൊരു വെബ്‌സൈറ്റ് അടച്ചുപൂട്ടിയതിൽ ഒത്തിരി വേദനയുണ്ടെന്നും ചൈന മതസ്വാതന്ത്ര്യത്തെ എങ്ങനെ പീഡിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നുവെന്നതിന്റെ പ്രകടമായ ഫലമാണിതെന്നും ചൈനീസ് ക്രിസ്ത്യൻ സംഘടനയുടെ പ്രതിനിധി ഫാ. ഫ്രാൻസിസ് ലിയു റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. ഓൺലൈൻ ആരാധനകൾ നടത്താൻ ഉദ്ദേശിക്കുന്ന പള്ളികൾക്കു ഇന്റർനെറ്റ് സേവനത്തിന് പ്രത്യേക പെർമിറ്റ് ലഭിക്കേണ്ടതുണ്ടായിരിന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 1 മുതല്‍ മതപരമായ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഓൺലൈൻ റെക്കോർഡിംഗും നിരോധിച്ചിരിന്നു.
ചൈനയില്‍ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഒരു ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ അടുത്തകാലത്ത് പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരിന്നു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു ഭീഷണിയാകുന്നതെല്ലാം തടയുക എന്നതാണ് റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടേയും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|