category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ വാരത്തില്‍ സ്പെയിനില്‍ ക്രൈസ്തവര്‍ക്കെതിരെ 19 ആക്രമണങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ട്
Contentമാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്പെയിനില്‍ ഇക്കൊല്ലത്തെ വിശുദ്ധ വാരത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 19 ആക്രമണങ്ങള്‍ ഉണ്ടായതായി മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ‘ദി ഒബ്സര്‍വേറ്ററി ഓഫ് റിലീജിയസ് ഫ്രീഡം’. വിശ്വാസികള്‍ ആക്രമിക്കപ്പെട്ട ഒരു സംഭവവും, ആരാധനാലയങ്ങള്‍ക്ക് നേര്‍ക്ക് നാല് ആക്രമണങ്ങളും, വിശ്വാസികള്‍ അപമാനിക്കപ്പെട്ട 2 സംഭവങ്ങളും, ക്രിസ്തീയ വിശ്വാസം അവഹേളിക്കപ്പെട്ട 4 സംഭവങ്ങളും, മതനിരപേക്ഷതയുടെ പേരിലുള്ള എട്ടോളം അക്രമ സംഭവങ്ങളും ഒബ്സര്‍വേറ്ററി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ബഹുരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശ്രംഖലയായ ബര്‍ഗര്‍ കിംഗ് ആണ് ഏറ്റവും മോശമായ അവഹേളനം നടത്തിയതെന്നാണ്‌ സംഘടന പറയുന്നത്. "നിങ്ങൾ ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ. ഇതിൽ മാംസം ഇല്ല. ഇത് 100% സസ്യാഹാരമാണ്,", 'എന്റെ മാംസത്തിന്റെ മാംസം' എന്ന വാചകത്തിൽ നിന്ന് മാംസം എന്ന പദം വെട്ടി അവിടെ സസ്യം എന്ന വാക്ക് കൂട്ടിച്ചേർത്തിരിന്നു. ഇതേതുടർന്ന് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ##BoicotBurgerKing എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രതിഷേധം ശക്തമായതോടെ പരസ്യം പിന്‍വലിക്കുകയും, ക്ഷമ ചോദിച്ച് തടിയൂരുകയുമാണ്‌ ബര്‍ഗര്‍ കിംഗ് ചെയ്തത്. ഗ്രാനഡയിലെ ബെര്‍മുഡേസ് ഡെ കാസ്ട്രോ സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്സിലെ കുടിയേറ്റക്കാരായ യുവാക്കളുടെ സംഘം പെസഹ വ്യാഴാഴ്ച നടത്തിയ പ്രദിക്ഷിണത്തെ ആക്രമിച്ചതാണ് മറ്റൊരു സംഭവം. ഇത് വിശ്വാസികള്‍ക്കിടയില്‍ കനത്ത പ്രതിഷേധം ഉയരുന്നതിന് ഇടയാക്കിയിരിന്നു. പ്രദിക്ഷിണത്തില്‍ പങ്കെടുത്തവരുടെ നേരെ കുടിയേറ്റക്കാരായ യുവാക്കള്‍ വിവിധ സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നു. ബാഴ്സിലോണയിലെ രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഗര്‍ഭഛിദ്ര അനുകൂലികള്‍ ചുവരെഴുത്ത് നടത്തി വൃത്തികേടാക്കിയതിനും, ബാഡാജോസിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ ശിരസ്സ് തകര്‍ത്തതിനും ഈ വിശുദ്ധ വാരം സാക്ഷ്യം വഹിച്ചു. അക്രമാസക്തമായ മതനിരപേക്ഷതയെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു റിലീജിയസ് ഫ്രീഡം ഒബ്സര്‍വേറ്ററിയുടെ പ്രതിനിധി മരിയ ഗാര്‍ഷ്യ പറഞ്ഞു. മതസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ആക്രമണങ്ങളെക്കുറിച്ച് പഠിച്ച് അവ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക വഴി ഇത്തരം സംഭവങ്ങള്‍ തടയുക എന്ന വലിയ ദൗത്യമാണ് തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2022-ലെ വിശുദ്ധ വാരത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ ഗ്രാഫിക്സിന്റെ സഹായത്തോടെ സംഘടന പുറത്തുവിട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-03 11:00:00
Keywordsസ്പെയി, സ്പാനി
Created Date2022-05-03 08:13:31