Content | മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ താണ്ഡവമാടിയ നിനവേ പ്രവിശ്യ ഉൾപ്പടെയുള്ള ഇറാഖിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യാശ പകര്‍ന്ന് 126 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. അൽഘോഷ്, തെൽസ്കൂഫ് പട്ടണങ്ങളിൽ ഏപ്രിൽ മാസം ഒടുവിൽ 126 കുട്ടികളാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ആയുധധാരികൾ ക്രൈസ്തവരെ ഇല്ലാതാക്കാൻ വേണ്ടി ആക്രമണം നടത്തിയ പ്രദേശങ്ങൾ ഇപ്പോൾ ഉച്ചസ്വരത്തിൽ സന്തോഷിക്കുകയാണെന്ന് മൊസൂളിൽ സേവനം ചെയ്യുന്ന കൽദായ വൈദികനായ ഫാ. കരാം ഷമാശ പ്രതികരിച്ചു. നമ്മുടെ വിശ്വാസവും, കുരിശും വിജയം വരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 29നു വിശുദ്ധ ഏലിയാസിന്റെ നാമധേയത്തിലുള്ള ബാഗ്ദാദിലെ ദേവാലയത്തിൽ നിരവധി കുട്ടികൾ ദിവ്യകാരുണ്യം സ്വീകരിച്ചിരിന്നു. കൽദായ സഭയുടെ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. കൂദാശകളാകുന്ന സമ്മാനവും, ദൈവിക രഹസ്യങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.
മെയ് മാസം ഒന്നാം തീയതി പരിശുദ്ധ കന്യകാമറിയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഖാമിഷ്ലി ദേവാലയത്തിൽ 45 സിറിയൻ ഓർത്തഡോക്സ് കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്. ജസീറയുടെയും, യൂഫ്രട്ടീസിന്റെയും മെത്രാനായ മൗറിസ് അമ്സി തിരു കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾ ഭാവിയുടെ പ്രതീക്ഷയാണെന്നും, സഭയുടെ ജീവരക്തമാണെന്നും അദ്ദേഹം പറഞ്ഞു.
2014-ലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐസിസ്) വടക്കന്‍ ഇറാഖിലെ മൊസൂളിലും, നിനവേ സമതലത്തിലും ആധിപത്യം സ്ഥാപിച്ചത്. ലക്ഷകണക്കിന് പേരാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങള്‍ മൂലം ഭവനരഹിതരായത്. ഐഎസ് അധിനിവേശത്തിന്റെ ഇരകളില്‍ ഏറെയും ക്രൈസ്തവര്‍ ആയിരിന്നു. 2016-ല്‍ ഐസിസിന്റെ പതനത്തോടെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നിനവേയിലേക്ക് തിരികെ വരുവാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും ക്രൈസ്തവര്‍ മേഖലയില്‍ കുറവാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|