Content | വാഷിംഗ്ടണ്‍ ഡിസി; ഭ്രൂണഹത്യ വിരുദ്ധ സന്ദേശവുമായി പുതിയ പ്രോലൈഫ് ഡോക്യുമെന്‍ററി ചിത്രം അമേരിക്കയിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. 'ദി മാറ്റർ ഓഫ് ലൈഫ്' എന്ന ചിത്രമാണ് മനുഷ്യ ജീവന്റെ മാഹാത്മ്യം വിളിച്ചോതി തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ ചിത്രങ്ങളുടെ വിതരണത്തിന് നേതൃത്വം നൽകിയ ഫാത്തോം ഇവന്റസാണ് ദി മാറ്റർ ഓഫ് ലൈഫും വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പരസ്യം, വിതരണം തുടങ്ങിയവയ്ക്ക് സഹായം നൽകുന്നത് റിവേലേഷൻ മീഡിയയാണ്.
രണ്ടു ദിവസത്തെ പ്രദർശനം മാത്രമാണ് 750 തീയേറ്ററുകളിൽ നടക്കുന്നതെങ്കിലും, ഇതിനോടകം തന്നെ ആവശ്യത്തിനുള്ള ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ടെന്നു സിനിമയുടെ സംവിധാനം നിർവഹിച്ച ട്രേസി റോബിൻസൺ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. അതിനാല്‍ പ്രദർശനം നീട്ടാൻ സാധ്യത നിലനിൽക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്കൂളുകളിലും, ദേവാലയങ്ങളിലും ചിത്രം പ്രദർശിപ്പിക്കാനുള്ള സൗകര്യവും പിന്നണി പ്രവർത്തകർ ഒരുക്കുന്നുണ്ട്.
മാധ്യമങ്ങളിൽ പറയുന്നതിനേക്കാൾ കൂടുതലായി, ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മുടെ തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്താൻ ഡോക്യുമെന്ററി ചിത്രം സഹായിക്കുമെന്ന് ദി മാറ്റർ ഓഫ് ലൈഫിന്റെ വിവരണത്തിൽ പറയുന്നു. ഭ്രൂണഹത്യ ക്ലിനിക്കുകളിൽ മുമ്പ് ജോലി ചെയ്തിരുന്നവരുടെയുമടക്കമുളള സാക്ഷ്യങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷം ഡോളർ മുതൽമുടക്കിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായക ട്രേസി റോബിൻസൺ പില്‍ക്കാലത്ത് ഭ്രൂണഹത്യയെ പിന്തുണച്ചിരുന്ന വ്യക്തിയായിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |