category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി ചുട്ടെരിച്ച സംഭവം: നീതി ലഭിക്കണമെന്ന് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍
Contentസൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവല്‍ യാക്കുബുവിനെ മതഭ്രാന്ത്‌ തലയ്ക്കുപിടിച്ച സഹപാഠികള്‍ കല്ലെറിഞ്ഞും, വടികൊണ്ട് മര്‍ദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചുട്ടെരിച്ച സംഭവത്തെ അപലപിച്ചുകൊണ്ട് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍. ദെബോറയ്ക്കു നീതി ലഭിക്കണമെന്നും, കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ കാട്രിയോണ ലയിങ്ങ് ആവശ്യപ്പെട്ടു. കൊലപാതകത്തെ അപലപിച്ച കമ്മീഷണര്‍, പോലീസും ബന്ധപ്പെട്ട അധികാരികള്‍ ഈ ഭയാനകമായ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു. സൊക്കോട്ടോയിലെ ഷെഹു ഷഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദെബോറ വാട്സാപ്പില്‍ പോസ്റ്റ്‌ ചെയ്ത വോയിസ് മെസേജില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തേത്തുടര്‍ന്നാണ് അക്രമം ഉണ്ടായത്. കോളേജ് അധികാരികള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരുന്ന മുറിയില്‍ നിന്നും ബലമായി വലിച്ചിഴച്ചു കൊണ്ടുപോയ മുസ്ലീം സഹപാഠികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചും, കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു. ദെബോറയേ കല്ലെറിയുന്നതിന്റേയും, വടികള്‍ കൊണ്ട് അടിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു. ദെബോറ രക്തത്തില്‍ കുളിച്ച് നിലത്ത് കിടക്കുന്നതും, തന്നെകൊല്ലരുതെന്ന് സഹപാഠികളോട് അപേക്ഷിക്കുന്നതും വീഡിയോകളില്‍ വ്യക്തമാണ്. ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാപക ആക്രമണമാണ് സൊകോട്ടയില്‍ അരങ്ങേറിയത്. അറസ്റ്റിലായവരെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യവുമായി മതമൗലീകവാദി.കള്‍ തെരുവ് വീഥികളില്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. മൂന്നു ക്രൈസ്തവ ദേവാലയങ്ങളും ഇവര്‍ ആക്രമിച്ചു. സൊകോട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസ്സന്‍ കുക്കായുടെ കേന്ദ്ര ദേവാലയമായ ഹോളി ഫാമിലി കത്തീഡ്രല്‍ പോലും അക്രമത്തിന് ഇരയായി. അതേസമയം ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ക്ക് പുറമേ, നിരവധി പ്രമുഖരും, ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) ഉള്‍പ്പെടെ സംഘടനകളും കൊലപാതകത്തെ അപലപിച്ചുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായ വടക്കന്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് അതിദയനീയമായ വിധത്തില്‍ തുടരുകയാണ്. നൈജീരിയന്‍ സര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായി പ്രതികരിക്കാത്തതാണ് അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ അടിസ്ഥാന കാരണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-18 12:28:00
Keywordsനൈജീ
Created Date2022-05-18 12:28:43