category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തു വിശ്വാസം സ്വീകരിച്ചതില്‍ എനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ല: യേശുവിനെ രക്ഷകനായി സ്വീകരിച്ച മുന്‍ ഇസ്ലാമിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു
Contentഡോസോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ രാജ്യമായ നൈജറില്‍ ക്രൈസ്തവര്‍ കനത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവന്റെ ജീവിത സാക്ഷ്യം ശ്രദ്ധ നേടുന്നു. ഡോസോ മിഷനില്‍ നിന്നുള്ള സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ് (എസ്.എം.എ) .വൈദികനായ ഫാ. റാഫേല്‍ കാസാമേയറാണ് ഡോസോയിലെ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ ഭാഗമായി പ്രേഷിത ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിയറെ എന്ന പരിവര്‍ത്തിത ക്രൈസ്തവന്റെ സാക്ഷ്യം ‘ഏജന്‍സിയ ഫിദെസ്’മായി പങ്കുവെച്ചത്. ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതില്‍ തനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ലെന്നു പിയറെ സാക്ഷ്യപ്പെടുത്തുന്നു. “പിയറെയേ കണ്ടെത്തുവാന്‍ എനിക്ക് അധിക സമയം വേണ്ടി വന്നില്ല. അധികം സംസാരിക്കാതെ തന്നിലേക്ക് ഒതുങ്ങി ജീവിക്കുകയായിരുന്നു വിവേകശാലിയായ അവന്‍. ഞങ്ങളുടെ പ്രേഷിത ദൗത്യത്തിലെ ഒരു നിധിയാണ് അവന്‍. കാരണം നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രത്തിലേക്കും, ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തിലേക്കും നമ്മളെ നേരിട്ട് കൊണ്ടുപോവുകയാണ് അവന്‍”. മുസ്ലീം വിദ്യാഭ്യാസത്തില്‍ വളര്‍ന്ന പിയറെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ഖുറാന്‍ പഠിപ്പിക്കുന്ന മദ്രസ്സയില്‍ ചേര്‍ന്ന്‍ തന്റെ സമപ്രായക്കാരോടൊപ്പം ഇസ്ലാമിക ആശയങ്ങള്‍ പഠിച്ചു. കൗമാരപ്രായം കഴിയാറായപ്പോഴേക്കും ഒരു വെല്‍ഡറായി ജോലി ആരംഭിച്ചു. ഒരു ദിവസം ജോലിക്കിടയില്‍ മേശപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട ചില പുസ്തകങ്ങള്‍ പിയറെ കണ്ടു. അതിലൊരെണ്ണം എടുത്ത് വീട്ടില്‍ കൊണ്ടുവന്ന പിയറെ അത് വായിക്കുവാന്‍ ആരംഭിച്ചു. അന്നുമുതല്‍ ഇന്നു വരെ ആ പുസ്തകം താന്‍ കൈവിട്ടിട്ടില്ല എന്നാണ് പിയറെ പറയുന്നത്. ബൈബിളിലെ പുതിയ നിയമമായിരുന്നു ആ പുസ്തകം. “ആ പുസ്തകം വായിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. അത് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു, അതേക്കുറിച്ച് എന്റെ മുസ്ലീം സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതും എനിക്കിഷ്ടമായിരുന്നു. പാവപ്പെട്ടവരോട് കരുണയും, അടുപ്പവും കാണിക്കുന്നതിനെ കുറിച്ചുള്ള കഥകളായിരുന്നു ആ പുസ്തകത്തില്‍, എന്നാല്‍ ഇവ യഥാര്‍ത്ഥ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടും എന്നതിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു, എനിക്ക് ഒരു ക്രൈസ്തവനെയും പരിചയമില്ലായിരുന്നു” . “പിന്നീട് അഗാദെസില്‍ ജോലിക്ക് പോയപ്പോഴാണ് ഞാന്‍ ക്രിസ്ത്യന്‍ സമൂഹവുമായി അടുക്കുന്നത്. ഞാന്‍ അവരുമായി ചേര്‍ന്നു. സുവിശേഷത്തേക്കുറിച്ചും, ക്രിസ്ത്യാനികളുടെ ജീവിതത്തേക്കുറിച്ചും എനിക്ക് കൂടുതല്‍ അറിയണമായിരുന്നു” പിയറെ പറയുന്നു. അഗാദെസിലെ ജീവിതകാലത്ത് വിവിധ ക്രിസ്ത്യന്‍ സമൂഹങ്ങളുമായി ബന്ധപ്പെടുവാന്‍ തനിക്ക് കഴിഞ്ഞു. അതാണ് സത്യ വിശ്വാസത്തിലേക്ക് തന്നെ നയിച്ചത്. ക്രിസ്തു വിശ്വാസത്തെ പ്രതി തനിക്ക് ഒരിക്കലും ലജ്ജിക്കേണ്ടി വന്നിട്ടില്ലായെന്നും തന്റെ മക്കള്‍ ഇപ്പോഴും ഇസ്ലാം പിന്തുടരുന്നുവെന്നത് മാത്രമാണ് തന്നെ അലട്ടുന്നതെന്നും പിയറെ പറയുന്നു.. ഇന്ന്‍ തന്റെ കൊച്ചു ജീവിതത്തിനിടെയില്‍ കര്‍ത്താവിന്റെ വചനം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയാണ് ഈ സഹോദരന്‍. നൈജര്‍ ജനസംഖ്യയിലെ 99%വും ഇസ്ലാം പിന്തുടരുന്നവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-22 08:32:00
Keywordsഇസ്ലാ
Created Date2022-05-22 08:32:24