category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനാൻസി പെലോസിക്ക് വിശുദ്ധ കുർബാന വിലക്കിയ നടപടി: ആർച്ച് ബിഷപ്പിന് പിന്തുണയുമായി അമേരിക്കൻ മെത്രാന്മാർ
Contentവാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയിലെ ഹൗസ് സ്പീക്കറും, ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ നാൻസി പെലോസിക്ക് വിശുദ്ധ കുർബാന വിലക്കിയ സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോറ കോർഡിലിയോണിക്ക് പിന്തുണയുമായി അമേരിക്കൻ മെത്രാന്മാർ. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന കാനോൻ നിയമ സംഹിതയിലെ 915 നിയമം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഭ്രൂണഹത്യ അനുകൂല നിലപാട് തുടർച്ചയായി സ്വീകരിക്കുന്ന നാൻസി പെലോസിക്ക് ആർച്ച് ബിഷപ്പ് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ അമേരിക്കൻ മെത്രാൻസമിതിയിലെ ചില അംഗങ്ങൾ സാൽവത്തോറ കോർഡിലിയോണിക്ക് പിന്തുണ അറിയിച്ച് രംഗത്തുവരികയായിരിന്നു.

I applaud the courage of Archbishop Cordileone and his leadership in taking this difficult step. Let us continue to pray for Abp. Cordileone, priests of the Archdiocese of San Francisco, Speaker Pelosi, for the protection of the unborn, and for the conversion of hearts and minds. https://t.co/Nw4jH25sHy
— Archbishop Paul S. Coakley (@ArchbishopOKC) May 20, 2022

194 രൂപതകളും, അതിരൂപതകളുമാണ് അമേരിക്കയിൽ മൊത്തം ഉള്ളത്. കാലിഫോർണിയ അതിരൂപതയിലെ അംഗമാണ് നാൻസി പെലോസി. സാധാരണയായി നാൻസി പെലോസി വിശുദ്ധ കുർബാനയ്ക്ക് പോകുന്ന സെന്റ് ഹെലനയിൽ സ്ഥിതിചെയ്യുന്ന ഇടവകയുടെ ചുമതലയുള്ള വൈദികന് ആർച്ച് ബിഷപ്പിന്റെ ഉത്തരവ് അനുസരിക്കാൻ താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇടവക ഇരിക്കുന്ന സാന്താ റോസ രൂപതയുടെ മെത്രാൻ റോബർട്ട് വാസ പറഞ്ഞു. മാഡിസൺ രൂപതയുടെ മെത്രാൻ ഡൊണാൾഡ് ഹൈയിങ് സാൽവത്തോറ കോർഡിലിയോണിയെ പിന്തുണച്ച് പ്രസ്താവനയിറക്കി. ചെയ്യുന്ന മാരക പാപത്തെ പറ്റി സ്പീക്കറെ ബോധ്യപ്പെടുത്താൻ വേണ്ടി വീണ്ടും ഒരു ശ്രമം എന്ന നിലയിലാണ് വിശുദ്ധ കുർബാന വിലക്കിയതെന്ന് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് തന്റെ പരസ്യ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് ഹൈയിങ് ചൂണ്ടിക്കാട്ടി.

I support and commend my brother bishop, Archbishop Cordileone, for making this courageous, compassionate, and necessary decision. Read my full statement:https://t.co/lrPvvRjBbP https://t.co/jOOIZafbRr
— Archbishop Aquila (@ArchbishopDen) May 20, 2022

ക്രിസ്തുവിന്റെ ഹൃദയമുള്ള ഒരു ഇടയൻ ചെയ്യുന്ന കാര്യമാണ് കോർഡിലിയോണി ചെയ്തതെന്ന് നെബ്രാസ്ക രൂപതയുടെ മെത്രാൻ ജെയിംസ് കോൺലി പറഞ്ഞു. ഓക്ലൺഡ് മെത്രാൻ മൈക്കിൾ ബാർബർ, ഡെൻവർ ആർച്ച് ബിഷപ്പ് സാമുവൽ അക്വില, സ്പ്രിംഗ്ഫീൽഡ് മെത്രാൻ തോമസ് പാപ്പറോക്കി, ഒക്ലഹോമ അതിരൂപതയുടെ ആർച്ച് ബിഷപ്പ് പോൾ കോക്ലി, ടൈലര്‍ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ട്ലാൻഡ്, സ്പോക്കെയിൻ രൂപതയുടെ മെത്രാൻ തോമസ് ഡാലി, ഗ്രീൻബേ രൂപതയുടെ മെത്രാൻ ഡേവിഡ് റിക്കൻ എന്നിവരാണ് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പിനെ പിന്തുണച്ച മറ്റ് മെത്രാന്മാർ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-22 15:32:00
Keywordsനാന്‍സി, സ്പീക്ക
Created Date2022-05-22 15:33:28