category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പോളിഷ് ജനതയുടെ ക്രിസ്തു വിശ്വാസത്തിന്റെ പ്രകടമായ സാക്ഷ്യമായി അനുതാപ ജപമാല റാലി
Contentവാര്‍സോ: ഭ്രൂണഹത്യയെന്ന പാപത്തിന് പ്രായശ്ചിത്തമായും, പോളണ്ടിന്റേയും, യുക്രൈന്റേയും സമാധാനത്തിനുമായി ആയിരകണക്കിന് കത്തോലിക്ക വിശ്വാസികള്‍ പോളണ്ടിലെ വാര്‍സോയില്‍ അനുതാപ ജപമാല പ്രദിക്ഷണം നടത്തി. വിശുദ്ധ ആന്‍ഡ്രസേജ് ബൊബോളയുടെ ദേവാലയത്തില്‍ നിന്നും ആരംഭിച്ച് കാസ്സില്‍ സ്ക്വയറില്‍ അവസാനിച്ച പ്രദിക്ഷിണത്തില്‍ കുരിശു രൂപങ്ങളും ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും പിടിച്ചുകൊണ്ടാണ് വിശ്വാസികള്‍ പങ്കെടുത്തത്. വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച പ്രദിക്ഷിണം റാക്കോവിയക്കാ, അലേജ നിയപോഡ്ളെഗ്ലോസി, അലെജെ ജെറോസോലിംസ്കി, നോവി സ്വിയാത്, കാര്‍ക്കോവ്സ്കി പ്രസെഡ്മിയസി തുടങ്ങിയ തെരുവുകളിലൂടെ മുന്നേറിയാണ് കാസ്സില്‍ സ്ക്വയറിന് സമീപം ജെസ്യൂട്ട് സഭയുടെ കീഴിലുള്ള ‘ഔര്‍ ലേഡി ഓഫ് ഗ്രേസസ്’ ദേവാലയത്തില്‍ അവസാനിച്ചത്. പ്രദിക്ഷിണത്തിന്റെ ഏറ്റവും മുന്നിലായി ഒരു വലിയ കുരിശും, അതിന്റെ പിന്നിലായി പരിശുദ്ധ കന്യകാ മാതാവിന്റേയും വിശുദ്ധ ആന്‍ഡ്രസേജ് ബൊബോളയുടേയും രൂപങ്ങളും, വിശുദ്ധരായ ജോണ്‍ പോള്‍ രണ്ടാമന്‍, പാദ്രെ പിയോ, വാഴ്ത്തപ്പെട്ട ജെര്‍സി പോപിയലുസ്കോ തുടങ്ങിയവരുടെ തിരുശേഷിപ്പുകളും വഹിച്ചുകൊണ്ടായിരുന്നു പ്രദിക്ഷിണം. വിശുദ്ധ ബൊബോളോയുടെ ദേവാലയത്തിന്റെ സൂക്ഷിപ്പുകാരനായ ജെസ്യൂട്ട് വൈദികന്‍ വാള്‍ഡെമാര്‍ ബോര്‍സിസ്കൊവ്സ്കിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു പ്രദിക്ഷിണം ആരംഭിച്ചത്. കഴിഞ്ഞ 370 വര്‍ഷങ്ങളായി വരദായികയായ പരിശുദ്ധ കന്യകാമാതാവ് പോളണ്ടിന്റെ തലസ്ഥാന നഗരത്തെ സംരക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇതിന്റെ പ്രകടമായ ഉദാഹരണമാണ് ഔര്‍ ലേഡി ഓഫ് ഗ്രേസസ് ദേവാലയമെന്നും ഫാ. വിയസ്ലോ കുലിസ് വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. മാതാവിന്റെ ചിത്രങ്ങളില്‍ കാണുന്ന അമ്പുകള്‍ പകര്‍ച്ചവ്യാധി, യുദ്ധം, പാപം, ചതി, നുണ, അഴിമതി തുടങ്ങി നമ്മള്‍ ഒരോരുത്തരേയും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന തിന്മകളുടെ പ്രതീകമാണെന്നും, കുരിശുമരണത്തിലൂടെ യേശു ഈ അമ്പുകളെ തകര്‍ത്തുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വാര്‍സോക്ക് പുറമേ ക്രാക്കോ ഉള്‍പ്പെടെ പോളണ്ടിലെ വിവിധ സ്ഥലങ്ങളിലും സമാനമായ പ്രദിക്ഷിണങ്ങള്‍ നടന്നു. സെന്റര്‍ ഫോര്‍ ലൈഫ് ആന്‍ഡ്‌ ഫാമിലി, കമ്മ്യൂണിറ്റി ഓഫ് പെര്‍പ്പെച്ച്വല്‍ ഹോളി റോസറി, റോസറി പ്ലാറ്റൂണ്‍സ്, വേ ഓഫ് ദി ബ്രേവ്, നൈറ്റ്ഹുഡ് ഓഫ് ദി ഇമ്മാക്കുലേറ്റ്, ക്രൈസ്റ്റ്സ് സോള്‍ജ്യേഴ്സ്, ക്നൈറ്റ്സ് ഓഫ് സെന്റ്‌ ജോണ്‍ പോള്‍ രണ്ടാമന്‍, കാത്തലിക് ആക്ഷന്‍, മേരി വാര്യേഴ്സ് തുടങ്ങിയ പ്രോലൈഫ് കത്തോലിക്ക സംഘടനകള്‍ സംയുക്തമായാണ് പ്രദിക്ഷിണങ്ങള്‍ സംഘടിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-23 14:37:00
Keywordsപോളണ്ട, പോളിഷ്
Created Date2022-05-23 14:37:28