category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുരുഷന്മാരുടെ ജപമാല സമര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് കൂടുതല്‍ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍
Contentഅസുൻസിയോൺ: ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ നടന്ന പുരുഷന്‍മാരുടെ ജപമാലയില്‍ (മെന്‍സ് റോസറി) കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം. പെറുവിനും, അര്‍ജന്റീനക്കും, കോസ്റ്ററിക്കക്കും പുറമേ, പരാഗ്വേ, പ്യുയര്‍ട്ടോ റിക്കോ എന്നീ രാഷ്ട്രങ്ങളാണ് മെന്‍സ് റോസറിയില്‍ പങ്കെടുത്തത്. പരാഗ്വേയില്‍ നെംബിയിലാണ് ജപമാല സംഘടിപ്പിച്ചത്. ജപമാലക്ക് പുറമേ, നിത്യസഹായ മാതാവിന്റെ ചാപ്പലില്‍ നിന്നും സാന്‍ ലോറെന്‍സോ ഇടവകയിലേക്ക് തീര്‍ത്ഥാടനവും (റോസാരിയോ സിന്‍ ഫ്രോണ്ടെറാസ്) സംഘടിപ്പിച്ചു. വിവിധ സംഘടനാംഗങ്ങളും, അപ്പസ്തോലിക സംരഭങ്ങളും ഇതില്‍ ഭാഗഭാക്കായി. 2011 നവംബര്‍ 7-നാണ് പുരുഷന്‍മാരെ ദൈവമാതാവുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘റൊസാരിയോ ഡെ ഹോംബ്രെസ്’ ആരംഭിക്കുന്നത്. പരാഗ്വേയിലെ 'റോസറി ഓഫ് ബ്രേവ് മെന്‍' പുരുഷന്‍മാര്‍ക്ക് പ്രാര്‍ത്ഥിക്കുവാനും, തങ്ങളുടെ ആത്മാവിനെ പരിപോഷിക്കുവാനും ലഭിക്കുന്ന ഒരവസരമാണെന്നു സംഘാടക നിരയിലുള്ള ഗോണ്‍സാലസ് പറഞ്ഞു. പ്യൂയര്‍ട്ടോ റിക്കോയില്‍ തലസ്ഥാന നഗരമായ സാന്‍ ജുവാനിലാണ് മെന്‍സ് റോസറി സംഘടിപ്പിച്ചത്. സാന്‍ ജോസ് ദേവാലയത്തിലെ റെക്ടറുടെ ആശീര്‍വാദത്തോടെയായിരിന്നു പ്രാര്‍ത്ഥനാശുശ്രൂഷ. വിചിന്തനങ്ങളും, ആരാധനയും പരിപാടിയുടെ ഭാഗമായി. വിശുദ്ധിയുടെ ഫലം പുറപ്പെടുവിക്കുന്ന ജപമാലയിലൂടെ തങ്ങളുടെ ക്രിസ്തീയ ദൗത്യം മികച്ച രീതിയില്‍ നിര്‍വഹിക്കുവാന്‍ പുരുഷന്‍മാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും റൊസാരിയോ ഡെ ഹോംബ്രെസിനുണ്ടെന്നു സംഘടന ഫേസ്ബുക്ക് പേജില്‍ കുറിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-31 19:03:00
Keywordsജപമാല
Created Date2022-05-31 19:03:35