category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമാധാന രാജ്ഞിയുടെ മുന്നില്‍ ലോക സമാധാനത്തിനായി ജപമാല സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: റോമിലെ സെന്റ്‌ മേരി മേജര്‍ ബസിലിക്കയിലെ ‘സമാധാനത്തിന്റെ രാജ്ഞി’യായ (റെജിന പാസിസ്) പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന് മുന്നില്‍ യുക്രൈന്റേയും, ലോകം മുഴുവന്റേയും സമാധാനത്തിനായി ജപമാല അര്‍പ്പിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ മാതാവിന്റെ വണക്കമാസത്തിന് ഔദ്യോഗിക സമാപനം കുറിച്ചു. വത്തിക്കാന്റെ തത്സമയ സംപ്രേഷണത്തില്‍ നല്‍കിയിരുന്ന വീഡിയോ ലിങ്ക് വഴി പടിഞ്ഞാറന്‍ യുക്രൈനിലെ സാര്‍വനിറ്റ്സ്യായിലെ മദര്‍ ഓഫ് ഗോഡ് ദേവാലയമുള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി മരിയന്‍ ദേവാലയങ്ങള്‍ ഫ്രാന്‍സിസ് പാപ്പക്കൊപ്പം ജപമാലയില്‍ പങ്കെടുത്തു. തന്റെ കയ്യില്‍ കരുതിയിരുന്ന വെള്ള പൂച്ചെണ്ട് സമാധാനത്തിന്റെ രാജ്ഞിയുടെ രൂപത്തിന് മുന്നില്‍ അര്‍പ്പിച്ച ശേഷമാണ് പാപ്പ ആമുഖ പ്രാര്‍ത്ഥന ആരംഭിച്ചത്. പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നതും, ഇപ്പോള്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തെപോലും ബാധിച്ചിരിക്കുന്നതുമായ യുദ്ധം അവസാനിപ്പിക്കണമേ എന്ന ഉള്ളടക്കമുള്ളതായിരിന്നു പാപ്പ ചൊല്ലിയ ആമുഖ പ്രാര്‍ത്ഥന. യുക്രൈന്‍ യുദ്ധത്തിനിരയായവരുമായി ബന്ധപ്പെട്ട ഒരു യുക്രൈന്‍ കുടുംബവും, മിലിട്ടറി ചാപ്ലൈന്‍മാരും ജപമാലയിലെ രഹസ്യങ്ങള്‍ ചൊല്ലി. ജപമാലക്ക് ശേഷം സമാപന പ്രാര്‍ത്ഥനയും, പാപ്പയുടെ ആശീര്‍വാദവുമുണ്ടായിരുന്നു. റോമന്‍ ജനതയുടെ സംരക്ഷകയായ മാതാവിന്റെ രൂപവും വണങ്ങിയതിന് ശേഷമാണ് പാപ്പ ബസിലിക്ക വിട്ടത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിനായി ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നതിന് വേണ്ടി ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ കമ്മീഷന്‍ ചെയ്തതനുസരിച്ചാണ് ശില്‍പ്പി ഗുയിഡോ ഗല്ലി സമാധാനത്തിന്റെ രാജ്ഞിയുടെ രൂപം നിര്‍മ്മിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-01 20:11:00
Keywordsജപമാല
Created Date2022-06-01 20:12:25