category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജൂണ്‍ മാസത്തില്‍ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: റോമിൽവെച്ച് കുടുംബങ്ങളുടെ ആഗോളസമ്മേളനം 22 മുതല്‍ നടക്കാനിരിക്കെ, ഈ മാസത്തിൽ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ജൂണ്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് കുടുംബങ്ങളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനമുള്ളത്. പ്രായം കുറഞ്ഞവരും വയോധികരും ഒരുമിച്ച് ജീവിക്കുവാൻ പഠിക്കുന്ന സ്ഥലമാണ് കുടുംബമെന്ന് പറഞ്ഞ പാപ്പ, വ്യത്യസ്‌തകൾ ഉള്ളപ്പോഴും ഒരുമിച്ചു നിൽക്കുന്ന യുവജനങ്ങളും, വയോധികരും, മുതിർന്നവരും കുട്ടികളും തങ്ങളുടെ ജീവിതമാതൃക കൊണ്ട് സുവിശേഷം പ്രഘോഷിക്കുകയാണ് ചെയ്യുന്നതെന്നും ഓർമ്മിപ്പിച്ചു. എല്ലാം തികഞ്ഞ കുടുംബം ഇല്ല. മാത്രവുമല്ല, പലപ്പോഴും എല്ലാ കാര്യങ്ങളും അംഗീകരിക്കുവാനും എളുപ്പമല്ല. എന്നാൽ തെറ്റുകളെ ഭയപ്പെടാതെ, അവയിൽ നിന്ന് പഠിച്ച് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. നമ്മുടെ കുടുംബങ്ങളിലും, നമ്മുടെ അയല്പക്കങ്ങളിലും, നാം വസിക്കുന്ന നഗരത്തിലും, അങ്ങനെ എല്ലായിടത്തും ദൈവം നമ്മോടൊപ്പം ഉണ്ടെന്ന കാര്യം നാം മറക്കരുത്. ദൈവം നമ്മെക്കുറിച്ച് ശ്രദ്ധാലുവാണ്. നമ്മുടെ ജീവിതനൗക ഇളകിമറിയുന്ന കടലിൽ ആടിയുലയുമ്പോഴും, നമ്മൾ തമ്മിൽ തർക്കങ്ങൾ നടക്കുമ്പോഴും, നമ്മുടെ വിഷമങ്ങളിലും, സന്തോഷങ്ങളിലും, ദൈവം നമ്മോടു കൂടെയുണ്ട്, അവൻ നമ്മെ സഹായിക്കുകയാണെന്ന് പാപ്പ പറഞ്ഞു. ജൂൺ മാസം 22 മുതൽ 26 വരെ തീയതികളിൽ റോമിൽവച്ച് നടക്കുന്ന ആഗോള കടുംബസമ്മേളനത്തിന്റെ പ്രമേയം "കുടുംബത്തിലെ സ്നേഹം; വിളിയും, വിശുദ്ധിയുടെ മാർഗ്ഗവും" എന്നതാണ്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=DFAHRbLZhHA&t=52s
Second Video
facebook_link
News Date2022-06-02 21:14:00
Keywordsകുടുംബ
Created Date2022-06-02 21:14:44