category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമൈസൂരുവിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി വൈദികന്റെ വാഹനം ആക്രമിച്ച് കവര്‍ച്ച
Contentകാസർഗോഡ്: മൈസൂരുവിൽനിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി വൈദികനെയും ബന്ധുവിനെയും പട്ടാപ്പകൽ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി പണം കവർന്നു. ബുധനാഴ്ച ഉച്ചയോടെ മടിക്കേരിക്കും സുള്ള്യക്കുമിടയിലെ വനമേഖലയിൽവച്ചാണ് തമിഴ്നാട് മജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം ഇവർ സഞ്ചരിച്ച കാറിനെ തടഞ്ഞുനിർത്തി ആക്രമിച്ചത്. മണിക്കൂറുകൾക്കുശേഷം ഹസനു സമീപത്തുള്ള ഉൾപ്രദേശത്ത് ഇരുവരെയും ഇറ ക്കിവിടുകയായിരുന്നു. കൈവശമുണ്ടായിരുന്ന 40,000 രൂപയോളം അക്രമിസംഘം കൈക്കലാക്കി. ഇവരുടെ കാറിന്റെ ഗ്ലാസ് തകർക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങൾ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്. മൈസൂരുവിൽനിന്നു കാസർഗോഡ് ജില്ലയിലെ പെരിയാട്ടടുക്കത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു വരികയായിരുന്ന മോണ്ട്ഫോർട്ട് സന്യാസ സമൂഹാംഗമായ പാലാ രാമപുരം സ്വദേശി - ഫാ. ഡൊമിനിക് പുളിക്കപ്പടവിൽ, ബന്ധു വെള്ളരിക്കുണ്ട് സ്വദേശി ടോമി ഐസക് എന്നിവരാണു പട്ടാപ്പകൽ ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. ബുധനാഴ്ച രാവിലെ എട്ടിനാണ് ഇവർ മൈസൂരുവിൽനിന്നു കാറിൽ യാത്ര പുറപ്പെട്ടത്. കുടക് ജില്ലയിലെ മടിക്കേരി പിന്നിട്ട് സുള്ള്യയിൽ എത്തുന്നതിന് മുമ്പുള്ള വനമേഖലയിൽ വച്ച് തമിഴ്നാട് രജിസ്ട്രേഷൻ വാഹനം ഇവരുടെ കാറിനെ മറികടന്ന് മുന്നിൽ നിർത്തി വഴിതടയുകയും കാറിന്റെ വശങ്ങളിലെ ചില്ലുകൾ അടിച്ചുതകർക്കുകയുമായിരുന്നുവെന്ന് ടോമി പറഞ്ഞു. അക്രമിസംഘത്തിലെ എല്ലാവരും മാസ്ക് ധരിച്ചിരുന്നു. വൈദികനെ മുന്നിലെ വാഹനത്തിലും ടോമിയെ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിലും കയ റ്റി. ഇരുവരെയും മുഖംമൂടി ധരിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവർ പരസ്പരം മലയാ ളത്തിലും മറ്റുള്ളവരെ ഫോണിൽ വിളിക്കുമ്പോൾ തമിഴിലുമാണു സംസാരിച്ചിരുന്നത്. വൈദികനോടും ടോമിയോടും എന്തൊക്കെയോ സംസാരിച്ചെങ്കിലും ഒന്നും മനസിലായില്ല. മണിക്കൂറുകൾക്കുശേഷം ഇരുവരെയും മറ്റൊരു വാഹനത്തിലേക്കു മാറ്റുകയും തുടർന്ന് റോഡരികിൽ ഇറക്കിവിടുകയുമായിരുന്നു. ഇവരുടെ കാറും അടുത്തുതന്നെ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. അടുത്തുചെന്നു നോക്കിയപ്പോൾ ഗ്ലാസുകൾ തകർത്തതായും അകത്തെ സാധനങ്ങൾ വാരിവലിച്ചിട്ടതായും കണ്ടു. തുടർന്ന് ഇരുവരും അടുത്തുള്ള ഹീരിസാലെ എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-03 08:46:00
Keywordsആക്രമണ
Created Date2022-06-03 08:47:10