category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിനാശകരമായ മദ്യനയം തിരുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി
Contentകോതമംഗലം: കേരള സമൂഹത്തിന് വിനാശകരമായ മദ്യനയം തിരുത്താനും ലഹരികളുടെ കടന്നുകയറ്റം അവസാനിപ്പിക്കാനും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. അടച്ചിട്ട മദ്യശാലകൾ തുറക്കാനും പുതിയവ തുടങ്ങാനുമുള്ള സർക്കാർ നയത്തിനെ തിരെയും കമ്മിറ്റി പ്രതിഷേധിച്ചു. ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ മാരകമായ മയക്കുമരുന്നുകളാണ് എക്സൈസ് വകുപ്പ് പിടികൂടുന്നതെന്ന് പ്രസ്താവിച്ചു. കേരളത്തെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഹബ്ബായി മാറ്റുന്ന സംസ്ഥാന സർക്കാരിന്റെ തെറ്റായ മദ്യനയത്തിന്റെ അനന്തര ഫലങ്ങളായി സമൂഹത്തിൽ അക്രമവും കൊലപാതകവും പെരുകിവരുന്നു. ഭാവിതലമുറയുടെ ജീവിതം ദുസഹമായിത്തീരു ന്നു. രൂപത ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം യോഗം ഉദ്ഘാടനം ചെയ്തു. രൂപ ത പ്രസിഡന്റ് ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. ബേബി സേവ്യർ, ജോണി കണ്ണാടൻ, ജോബി ജോസഫ്, ജോർജുകുട്ടി, ജോസ് കൈതമന, സുനിൽ സോമൻ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-03 08:52:00
Keywordsമദ്യ
Created Date2022-06-03 08:57:52