Content | ഷ്വാർസാച്ച്: ജര്‍മ്മനിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സേവനം ചെയ്തു വന്നിരിന്ന യുവ മലയാളി വൈദികന്‍ തടാകത്തില്‍ വീണു മരിച്ചു. സിഎസ്‌ടി സമൂഹാംഗമായ ഫാ. ബിനു കുരീക്കാട്ടിലാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച വൈകിട്ട് ബവേറിയ സംസ്ഥാനത്തെ ഷ്വാർസാച്ച് ജില്ലയിലുള്ള ലേക്ക് മർണറിലാണ് അപകടം നടന്നത്. ഒരാൾ തടാകത്തിൽ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നത് കണ്ടുവെന്നും ഉടൻ തന്നെ പൊലീസിലും റെസ്ക്യൂ സേനയിലും വിവരം അറിയിക്കുകയായിരിന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്ന് എഴുമിനിറ്റിനകം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിന്നു.
ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജര്‍മ്മന്‍ സമയം ഇന്ന്‍ ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരിന്നു. പോലീസ് നടപടിയ്ക്ക് ശേഷം മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന് വ്യക്തമായിട്ടില്ല. മുങ്ങിത്താഴ്ന്നതായി കരുതുന്ന സ്ഥലത്ത് വളരെ താഴ്ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോതമംഗലം രൂപതയുടെ കീഴിലുള്ള പൈങ്ങാട്ടൂർ ഇടവകാംഗമായ ഫാ.ബിനു കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരികയായിരിന്നു.
#{black->none->b->നിത്യതയിലേക്ക് യാത്രയായ വന്ദ്യ വൈദികന് പ്രവാചകശബ്ദത്തിന്റെ ആദരാജ്ഞലി}#
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |