category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവവചനം ധ്യാനിച്ചുക്കൊണ്ട് വേണം അനുദിന ജീവിതം ആരംഭിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Contentവത്തിക്കാന്‍ സിറ്റി: ദൈവവചനം ധ്യാനിച്ചുക്കൊണ്ട് വേണം അനുദിന ജീവിതം ആരംഭിക്കാനെന്നും യേശുവിന്റെ വചനം ശ്രവിക്കുവാന്‍ നാം സമയം കണ്ടെത്തണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂലൈ 17 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3:30-ന് ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്‍പ് നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ധ്യാനിക്കുന്നതിന് ഒഴിവുസമയം കണ്ടെത്തുക ഇന്ന് എല്ലായപ്പോഴും ബുദ്ധിമുട്ടാണ്. പലർക്കും ജോലിയുടെ താളം ഭ്രാന്തവും തളർത്തുന്നതുമാണ്. ഓരോ ദിവസവും സുവിശേഷം തുറന്ന് സാവധാനം, തിടുക്കമില്ലാതെ, ഒരു ഭാഗം, സുവിശേഷത്തിൻറെ ചെറിയൊരു ഭാഗം വായിക്കുന്നതിനു നമ്മുക്ക് ഇക്കാലം പ്രയോജനപ്പെടുത്താമെന്ന് പാപ്പ പറഞ്ഞു. നമ്മുടെ ജീവിതം, എന്റെ ജീവിതം എങ്ങനെ പോകുന്നു, അത് യേശു പറയുന്നതിനോട് യോജിച്ചുപോകുന്നുണ്ടോ ഇല്ലയോ എന്ന് സ്വയം ചോദിക്കുക. അങ്ങനെ ആ താളുകൾ നമ്മെ ചോദ്യം ചെയ്യുന്നതിന് നമ്മെത്തന്നെ അനുവദിക്കുക. പ്രത്യേകിച്ചും, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഞാൻ ദിവസം ആരംഭിക്കുമ്പോൾ, ഞാൻ ചെയ്യേണ്ട കാര്യങ്ങളിലേക്ക് ചാടിവീഴുകയാണോ, അതോ, ആദ്യം, ദൈവവചനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ശ്രമിക്കുകയാണോ ഞാൻ ചെയ്യുന്നത്? ചിലപ്പോഴൊക്കെ നമ്മൾ കോഴികളെ പോലെ യാന്ത്രികമായി ദിവസങ്ങൾ തുടങ്ങും, കാര്യങ്ങൾ ചെയ്യും. അതല്ല വേണ്ടത്. സർവ്വോപരി നാം ആദ്യം കർത്താവിലേക്ക് നോക്കിക്കൊണ്ട്, അവിടുത്തെ വചനം എടുത്തുകൊണ്ട് ദിവസങ്ങൾ ആരംഭിക്കണം. ഇതായിരിക്കട്ടെ ദിവസത്തിനുള്ള പ്രചോദനം. രാവിലെ യേശുവിൻറെ ഒരു വചനം മനസ്സിൽ പേറിയാണ് നാം വീടുവിട്ടിറങ്ങുന്നതെങ്കിൽ, തീർച്ചയായും, കർത്താവിൻറെ ഹിതാനുസരണം നമ്മുടെ പ്രവർത്തനങ്ങളെ ക്രമീകരിക്കാൻ ശക്തിയുള്ള ആ വചനത്താൽ മുദ്രിതമായ ദിവസമായി അത് പരിണമിക്കുമെന്നും പാപ്പ പറഞ്ഞു. നമ്മിൽ നിന്ന് ഒരിക്കലും നീക്കപ്പെടാത്ത ഏറ്റവും നല്ല ഭാഗം തിരഞ്ഞെടുക്കാൻ കന്യാമറിയം നമ്മെ പഠിപ്പിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. യേശു മാർത്തയുടെയും മറിയത്തിൻറെയും ഭവനം സന്ദർശിക്കുന്ന വചന ഭാഗത്തെ കേന്ദ്രീകരിച്ചും പാപ്പ ആമുഖത്തില്‍ സന്ദേശം നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-18 17:46:00
Keywordsവചന
Created Date2022-07-18 17:47:30