category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎസ്എംവൈഎം പാലാ രൂപത വിദ്യാഭ്യാസമന്ത്രിയ്ക്കു നിവേദനം നൽകി
Contentപാലാ: എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വത്തിൽ ക്രൈസ്തവ സാമൂഹ്യ പരിഷ്കർത്താക്കളെ സ്കൂൾ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തണമെന്നും സംസ്ഥാന യുവജനോത്സവത്തിൽ സുറിയാനി പാട്ട് മത്സരം ഉൾക്കൊള്ളിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കു നിവേദനം നൽകി. കേരള നവോത്ഥാനത്തിനു സമഗ്ര സംഭാവന നൽകിയ ക്രൈസ്തവ സാമൂഹിക പരി ഷ്കർത്താക്കൾക്കു പാഠപുസ്തകങ്ങളിൽ അർഹമായ പരിഗണന നൽകണമെന്നും അവരുടെ സംഭാവനകൾ തമസ്കരിക്കാൻ പാടില്ലാത്തതാണെന്നും ആവശ്യമുന്നയിച്ചു. ക്രൈസ്തവചരിത്രം തെറ്റായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അഭ്യർത്ഥിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ എസ്എംവൈഎം രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര നിവേദനം കൈമാറി. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, സെക്രട്ടറി ടോണി കവിയിൽ കൗൺസിലർ ലിയ തെരേസ് ബിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-27 09:19:00
Keywordsഎസ്‌എം‌വൈ‌എം
Created Date2022-07-27 09:20:37