category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമലബാർ കുടിയേറ്റം കേരള ചരിത്രത്തില്‍ തിരസ്കരിക്കപ്പെട്ട യാഥാര്‍ത്ഥ്യം: മാർ ജോസഫ് പാംപ്ലാനി
Contentതിരുവനന്തപുരം: മലബാർ കുടിയേറ്റം എന്നത് കേരളത്തിന്റെ ചരിത്ര ഭൂമികയിൽ തിരസ്കരിക്കപ്പെട്ട യാഥാർത്ഥ്യമാണെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാനും തലശേരി ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി. ഗാന്ധി സ്മാരക നിധിയും ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷനും കെ. ജനാർദന പിള്ള ഫൗണ്ടേഷനും സംയുക്തമായി തൈക്കാട് ഗാന്ധിഭവനിൽ മലബാർ കുടിയേറ്റവും മാർ വള്ളോപ്പിള്ളിയുടെ ഗാന്ധിയൻ ദർശനങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പുസ്തകങ്ങൾ താൻ വായിച്ചിട്ടുണ്ട്. കേരളമെന്നു പറഞ്ഞാൽ കേവലം തിരുവിതാംകൂർ മാത്രമാണെന്ന ഒരു ചിന്താഗതി കേരള ചരിത്രകാരന്മാർക്കുണ്ട്. മലബാർ കുടിയേറ്റത്തെക്കുറിച്ച്, മലബാറിന്റെ ഐതിഹാസികമായ വളർച്ചയെക്കുറിച്ച് തിരുവിതാംകൂറിന്റെ ചരിത്രകാരന്മാർ പലപ്പോഴും അവഗണനയുടെ എഴുതാപ്പുറങ്ങൾ രചിക്കുകയാണ് ചെയ്തിട്ടുള്ളൽ. എന്നാൽ ആർക്കും അവഗണിക്കാനാകാത്തവിധം കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ 30 ശതമാനം സംഭാവന ചെയ്യുന്ന മലബാർ മേഖലയെ സാമ്പത്തികമായോ രാഷ്ട്രീയമായോ ആർക്കും അവഗണിക്കാനാകാത്ത അജയ്യ ശക്തിയാക്കി വളർത്തിയെടുത്ത വ്യക്തിയാണ് തലശേരി രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്ന മാർ സെബാസ്റ്റ്യ ൻ വള്ളോപ്പിള്ളിയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജനാർദനൻ പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഗാന്ധിയനുള്ള അ വാർഡ് മാത്യു എം. കണ്ടത്തിലിന് ആർച്ച്ബിഷപ് സമ്മാനിച്ചു. മാത്യു എം. കണ്ടത്തിലിന്റെ ജീവിതത്തെ ആധാരമാക്കി ഡോ. സെബാസ്റ്റ്യൻ ഐക്കരയും സണ്ണി ആശാരിപറമ്പിലും ചേർന്ന് രചിച്ച മാത്യു എം. കണ്ടത്തിൽ - ഗാന്ധി മാർഗ പോരാളി' എന്ന പു സ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.ആർ, രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ച ടങ്ങിൽ ഗാന്ധി സ്മാരക നിധി സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ നായർ സ്വാഗതം ആശംസിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. മൈക്കിൾ തക ൻ മുഖ്യ പ്രഭാഷണം നടത്തി. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, തിരുവനന്തപുരം യൂണിവേ സിറ്റി കോളജ് ചരിത്ര വകുപ്പ് മേധാവി ഡോ.ജി. സൂരജ്, ഡോ. സെബാസ്റ്റ്യൻ ഐക്കര തുടങ്ങിയവർ പ്രസംഗിച്ചു. ഡി.പി. ജോസ് നന്ദി പറഞ്ഞു. ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറമ്പിൽ, ഫാ. ബിനോദ് പുത്തൻപുരയ്ക്കൽ, ഡോ. ജേക്കബ് വട ക്കൻചേരി, ജേക്കബ് നിക്കോളാസ് തുടങ്ങിയവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-02 09:44:00
Keywordsപാംപ്ലാ
Created Date2022-08-02 09:45:32