category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാർ സമുദായ കർമ ശ്രേഷ്ഠ അവാർഡ് ബേബി പെരുമാലിക്ക്
Contentകൊച്ചി: കത്തോലിക്ക കോൺഗ്രസ് ഏർപ്പെടുത്തിയ സീറോ മലബാർ സമുദായ കർമ ശ്രേഷ്ഠ അവാർഡ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും സമുദായ നേതാവുമായിരുന്ന ബേബി പെരുമാലിക്ക് മരണാനന്തര ബഹുമതിയായി സമർപ്പിക്കും. അഞ്ചുലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരത്തിന്റെ പ്രഖ്യാപനം ഇന്നു നട ക്കുന്ന ബേബി പെരുമാലിൽ അനുസ്മരണ സമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസി ഡന്റ്, ഗ്ലോബൽ സെക്രട്ടറി, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി വിവിധ മേഖലകളി ൽ സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും പ്രത്യേകമായി കർഷക ജനതയ്ക്കും നൽകിയ നിസ്വാർഥ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷ ത വഹിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ലെഗേറ്റ് മാർ റെമീജിയോസ് ഇ ബനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, ഹാർട്ട് ലിങ്ക് ചെയർമാൻ ഷെവ. ഡോ.മോഹൻ തോമസ്, കെ സി എഫ് പ്രസിഡന്റ് ഡോ. കെ. എം. ഫ്രാൻസിസ്, യുഎഇ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബെന്നി മാത്യു, ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഫാ. സബിൻ തുമുള്ളിൽ, തമ്പി എരുമേലിക്കര, ഡോ. ചാക്കോ കാ ളംപറമ്പിൽ, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ രാജേഷ് ജോൺ, ബെന്നി ആന്റണി, അഡ്വ. ടോണി പുഞ്ചകുന്നേൽ, ഡോ. കെ.പി. സാജു, ജോസ് പുതിയിടം, റിൻസൺ മണവാളൻ, മാത്യു കല്ലടിക്കോട്, ജോർജുകുട്ടി പുല്ലോപിള്ളിൽ, സിൻസിലാൽ ചക്കിയത്ത്, ജോൺസൻ ഇലവത്തിങ്കൽ, ഡോ ജോബി കാക്കശേരി, രഞ്ജിത്ത് ജോസഫ്, ട്രീസ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-07 07:07:00
Keywordsസീറോ മലബാ
Created Date2022-08-07 07:07:32