category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസർക്കാർ ഉത്തരവിൽ ജനവാസമേഖല എന്നത് കൃത്യമായി നിർവചിച്ചിട്ടില്ല: കെ‌സി‌ബി‌സി
Contentകൊച്ചി: ജനവാസമേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുമെന്ന് കഴിഞ്ഞദിവസത്തെ സർക്കാർ ഉത്തരവിൽ ജനവാസമേഖല എന്നത് കൃത്യമായി നിർവചിച്ചിട്ടില്ലെന്നും ഇതിൽ വ്യക്തത വേണമെന്നും കെസിബിസി. ബഫർ സോൺ വിഷയത്തിൽ ജൂൺ മുന്നിലെ സുപ്രീംകോടതി വിധിയെ തുടർന്നുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് വനംവകുപ്പിനെ ചുമതലയേല്പിച്ചുള്ള സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകരിക്കാനാകാത്തതാണെന്നു കെസിബിസിക്കും കേരള കർഷക അതിജീവന സംയുക്ത സമിതിക്കും വേണ്ടി ബിഷപ്പ് മാർ ജോസ് പുളി ക്കൽ (ചെയർമാൻ, ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ കെസിബിസി) പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഉത്തരവിൽ വ്യക്തതയില്ലാത്തത് പ്രദേശങ്ങളിലെ കർഷകർക്ക് നീതി നിഷേധിക്കാനിടയാക്കും. ആക്ഷേപങ്ങൾ സെൻട്രൽ എംപവേർഡ് കമ്മിറ്റിക്ക് മുന്നിൽ അറിയിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മൂന്നുമാസം സമയത്തിൽ ഇനി മൂന്നാഴ്ച മാത്രം അവശേഷിക്കേ യാതൊരു തയാറെടു പ്പും നടന്നതായി അറിവില്ല. ഈ വിഷയങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വനംമന്ത്രി എന്നിവർക്ക് നിവേദനം നൽകിയെന്നും മാർ ജോസ് പുളിക്കൽ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-12 08:36:00
Keywordsകെ‌സി‌ബി‌സി
Created Date2022-08-12 08:36:30