category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഅഭിഷേകാഗ്നി ഓൺലൈൻ ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിക്കും
Contentസെഹിയോൻ മിനിസ്ട്രീസ് സ്ഥാപക ഡയറക്ടറും പ്രമുഖ വചനപ്രഘോഷകനുമായ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി ഓൺലൈൻ ബൈബിൾ കൺവെൻഷൻ ഇന്ന് (2022 - ഓഗസ്റ്റ് 12) ആരംഭിക്കും. 15-ാം തിയതീ വരെ ഓണ്‍ലൈനില്‍ നടക്കുന്ന ശുശ്രൂഷയില്‍ ഗാനശുശ്രൂഷ, സ്തുതി ആരാധന, വചന പ്രഘോഷണം, വിടുതൽ പ്രാർത്ഥനകൾ, രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വിവിധ മേഖലകളിൽ പഠിക്കുകയും-ജോലി ചെയ്യുകയും, കഷ്ടത അനുഭവിക്കുകയും ചെയ്യുന്നവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെടും. ഇന്ത്യൻ സമയം വൈകിട്ട് 5.30 PM മുതൽ 8.30 PM വരെയാണ് കൺവെൻഷൻ സമയം. Fr Xavier Khan vattayil live എന്ന യൂട്യൂബ് ചാനലിലൂടെയാണ് കൺവെൻഷൻ തത്സമയം വിശ്വാസികളിലേക്ക് എത്തുക. വിവിധ രാജ്യങ്ങളിൽ നിന്ന് അനേകർ പങ്കെടുക്കുന്ന ഈ കൺവെൻഷൻ ദൈവജനത്തിന് വലിയ അനുഗ്രഹത്തിന് കാരണമാകുമെന്ന് പ്രത്യാശിക്കുന്നതായി കോ-ഓർഡിനേറ്റർ സാബു കാസർകോഡ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 7034 957 777 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് AFCM - ഇന്ത്യയുടെ കോ-ഓർഡിനേറ്റർ റെജി അറയ്ക്കൽ അറിയിച്ചു. ➤ {{ ലൈവ് ലിങ്ക് -> https://youtu.be/S-xq7-6vn3k }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-12 08:48:00
Keywordsസെഹിയോ
Created Date2022-08-12 08:49:31