Content | വിഴിഞ്ഞം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി ആയിരങ്ങൾ അണിനിരന്നു. കേരളത്തിലെ വിവിധ മത,രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്ര തിനിധികൾ ഇന്നലെ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. പള്ളിത്തുറ ഇടവക വികാരി ഫാ.ബിനു അലക്സിന്റെയും കൊച്ചുതുറ വികാരി ഫാ. ജേക്കബ് മരിയയുടെയും തുമ്പ ഇടവകയിൽ നിന്ന് ഫാ.ഷാജിൻ ജോസ്, സെന്റ് ഡൊമിനിക്ക് ഇടവകയിൽ നിന്ന് ഫാ. പോൾജി എന്നിവരുടെ നേതൃത്വത്തിലും നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, മോൺ. ജി. ക്രിസ്തുദാസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരങ്ങൾ മുല്ലൂരിലെ സമരപ്പന്തലിൽ അണിനിരന്നു.
ബാരിക്കേഡുകൾ തള്ളി മറിച്ചിട്ട പ്രതിഷേധക്കാർ പതിവ് പോലെ തുറമുഖത്തിനുള്ളിലേക്ക് മാർച്ച് നടത്തി. ഇതിനിടയിൽ തുറമുഖത്തേക്ക് കടിവെള്ളവുമായെത്തിയ വാഹനത്തെ തടയാൻ പ്രതി ഷേ ധക്കാർ ശ്രമം നടത്തിയെങ്കിലും നേതാക്കളും വികാരിമാരും ഇടപെട്ട് പരിഹരിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ധീവരവസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും മു ൻ എംഎൽഎയുമായ ദിനകരൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യസന്ദേശം നൽകി.
വരാപ്പുഴ വികാരി ജനറാൾ മാത്യു ഇല ഞ്ഞിവട്ടം, കേരൽ സിസി വൈസ് പ്രസിഡന്റ് ജോസഫ് ഡ്, കെഎൽസിഎ സം സ്ഥാന ജനറൽ സെക്രട്ടറി, അഡ്വ. ഷെറി ജെ.തോമസ്, വരാപ്പുഴ ചാൻസലർ ഫാ. എബിജൻ അറയ്ക്കൽ, ആലപ്പുഴ രൂപതയിൽ നിന്നും സേവ്യർ കുര്യഞ്ചേരി, കെഎസ്എല്‍എ രൂപതാ പ്രസിഡന്റ്, ജോൺ ബ്രിട്ടോ, ഫാ. അലക്സാണ്ടർ ഒറ്റവശേരി, ഫാ. ജോ ൺസൺ പുത്തൻവീട്ടിൽ, കൃപാസനം ഡയറക്ടർ വി.പി.ജോസഫ് വലിയവീട്ടിൽ, സിസ്റ്റർ ഉഷ ലോറൻസ്, എടത്വ ഫൊറോനയിൽ നിന്നും ഫാ. മാത്യു ചുരവടി തുടങ്ങിയവർ പിന്തുണയുമായെത്തി.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |