category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈജിപ്റ്റില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു; മുസ്ലീം സംഘം ക്രൈസ്തവ യുവാവിനെ കുത്തികൊന്നു
Contentകെയ്‌റോ: ഈജിപ്റ്റില്‍ അക്രമാസക്തരായ മുസ്ലീം സംഘം ക്രൈസ്തവ യുവാവിനെ കുത്തികൊന്നു. ദക്ഷിണ ഈജിപ്റ്റിലെ മിന്യയില്‍ നടന്ന സംഭവം ബിഷപ്പ് മക്കാരിയോസാണ് പുറംലോകത്തെ അറിയിച്ചത്. രണ്ടു വൈദികരുള്ള ഒരു കുടുംബത്തിനു നേരെയാണ് ആക്രമണം നടന്നത്. തനാ-അല്‍-ഗബല്‍ എന്ന ഗ്രാമത്തിലേക്ക് ആയുധങ്ങളുമായി എത്തിയ മുസ്ലീം വിശ്വാസികള്‍ വീടുകയറി ആക്രമിക്കുകയായിരുന്നു. ഫം ഖലാഫ് എന്ന 27-കാരനെയാണ് സംഘം കുത്തിക്കൊന്നത്. കുടുംബത്തിലെ ഒരു വൈദികനും കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. അക്രമത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവ യുവാവിന്റെ മൃതശരീരം സംസ്‌കരിക്കുവാന്‍ എത്തിയ ജനക്കൂട്ടം "രക്തവും ജീവനും നല്‍കി ക്രിസ്തുവിന്റെ ക്രൂശിനെ ഉയര്‍ത്തിപിടിക്കും" എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി തങ്ങളുടെ വിശ്വാസം വീണ്ടും ഏറ്റു പറഞ്ഞു. ഈജിപ്റ്റിലെ ആകെ ജനസംഖ്യയുടെ 10 ശതമാനം മാത്രമേ ക്രൈസ്തവരുള്ളു. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ പതിവു സംഭവങ്ങളായി രാജ്യത്ത് മാറിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ഒരു സംഘം മുസ്ലീങ്ങള്‍ മിന്യയിലെ തന്നെ അബു-യാകൗബ് എന്ന ഗ്രാമത്തിലെ ഒരു ക്രൈസ്തവ ഭവനം തീവച്ചു നശിപ്പിച്ചിരുന്നു. സമീപത്തായി പ്രവര്‍ത്തിക്കുന്ന ചെറിയ സ്‌കൂള്‍ ദേവാലയമായി പുനര്‍നിര്‍മ്മിക്കുവാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത പരത്തിയ ശേഷമാണ് ക്രൈസ്തവ ഭവനത്തിനു നേരെ ആക്രമണം നടന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 14 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ മുസ്ലീം പെണ്‍കുട്ടിയെ ക്രൈസ്തവ യുവാവ് പ്രണയിക്കുകയും മതം മാറ്റി വിവാഹം കഴിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവാവിന്റെ വൃദ്ധമാതാവിന് നേരെയും ആക്രമണം നടന്നിരുന്നു. ക്രൈസ്തവ യുവാവിന്റെ പ്രായമായ അമ്മയെ പൊതുനിരത്തില്‍ വച്ച് നഗ്നയാക്കി കിലോമീറ്ററുകളോളം നടത്തിയ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഈജിപ്റ്റിനെ ദീര്‍ഘനാള്‍ ഭരിച്ച മുസ്ലീം ഏകാധിപതിയായിരുന്ന മുഹമ്മദ് മുര്‍സിയുടെ പതനത്തിനു ശേഷമാണ് ബ്രദര്‍ഹുഡ് പാര്‍ട്ടി നേതാവും മുന്‍ സൈന്യാധിപനുമായിരുന്ന മുഹമ്മദ് അല്‍ സിസി ഭരണത്തില്‍ എത്തിയത്. ഈജിപ്റ്റിലെ കോപ്റ്റിക് ക്രൈസ്തവ സമൂഹം അദ്ദേഹത്തെ പിന്‍തുണച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുസ്ലീം തീവ്രവാദികളുടെ ആക്രമണം ക്രൈസ്തവര്‍ക്ക് നേരെ ശക്തമായത്. അല്‍ സിസിയുമായി ക്രൈസതവര്‍ ഗൂഡാലോചന നടത്തി മുസ്ലീങ്ങളെ അക്രമിക്കുകയാണെന്ന് ആരോപിച്ചാണ് മുസ്ലീം തീവ്രവാദികള്‍ ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ സ്ഥിരമായി നടത്തുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-07-20 00:00:00
KeywordsEgypt,Coptic,christian,stabled,death,Muslim,attack,christian
Created Date2016-07-20 11:30:44