category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുട്ടികള്‍ക്ക് വേണ്ടിയുള്ള ന്യൂനപക്ഷ സ്കോളർഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി
Contentകോട്ടയം: ക്രൈസ്തവ, ഇസ്ലാം വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളുടെ ന്യൂനപക്ഷ സ്കോളർഷിപ്പ് കേന്ദ്രസർക്കാർ ഒഴിവാക്കി. എല്ലാ സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് സ്കൂൾ, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകൾ നടത്തി അപേക്ഷ നൽകേണ്ട അവസാന തീയതിയും കഴിഞ്ഞപ്പോഴാണ് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കോളർഷിപ്പ് കൊടുക്കേണ്ടെന്ന ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കു മാത്രം സ്കോളർഷിപ്പ് നൽകിയാൽ മതിയെ ന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ നയം. ഈ വർഷം ന്യൂനപക്ഷ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചപ്പോൾ മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി വരുമാന സർട്ടിഫിക്കറ്റിനോടൊപ്പം മൈനോരിറ്റി അല്ലെങ്കി ൽ ജാതി സർട്ടിഫിക്കറ്റ് നിർബന്ധമായും വേണമെന്ന് ഡയറക്ടർ ജനറൽ ഓഫ് എഡ്യു ക്കേഷൻ നിർദേശിച്ചിരുന്നു. 1000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിനുവേണ്ടി രണ്ടും മൂന്നും ദിവസങ്ങൾ ജോലി നഷ്ടപ്പെടുത്തിയാണ് പല രക്ഷിതാക്കളും അക്ഷയ വഴി അപേക്ഷ സമർപ്പിച്ചത്. വില്ലേജ് ഓ ഫീസുകളിൽനിന്നു വരുമാന സർട്ടിഫിക്കറ്റുകൾ വൈകിയതായും പരാതി ഉയർന്നിരുന്നു. ഇങ്ങനെ അപേക്ഷ നൽകിയവർക്കാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇരുട്ടടിയായത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-11-27 06:35:00
Keywordsസ്കോ
Created Date2022-11-27 06:35:38