category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 53.5 ദശലക്ഷം ഫോളോവേഴ്സുമായി പേപ്പല്‍ ട്വിറ്റര്‍ അക്കൗണ്ടിന് 10 വയസ്സ്
Contentവത്തിക്കാന്‍ സിറ്റി: പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടിന് 9 ഭാഷകളിലായി 53.5 ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞു. 2012 ഡിസംബര്‍ 3-ന് ബെനഡിക്ട് പതിനാറാമന്റെ കാലത്ത് ആരംഭിച്ച അക്കൗണ്ട് ഇന്നു ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടുകളിലൊന്നാണ്. “പ്രിയ സുഹൃത്തുക്കളെ ട്വിറ്ററിലൂടെ നിങ്ങളുമായി ബന്ധപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ പ്രതികരണത്തിന് നന്ദി. ഞാന്‍ നിങ്ങളെ എല്ലാവരേയും എന്റെ ഹൃദയത്തില്‍ നിന്ന് അനുഗ്രഹിക്കുന്നു” എന്നാണ് 2012 ഡിസംബര്‍ 12-ന് രാവിലെ 11.30-ന് @Pontifex എന്ന ഹാന്‍ഡില്‍ വഴി ബെനഡിക്ട് പതിനാറാമന്‍ പോസ്റ്റ്‌ ചെയ്ത ആദ്യ പേപ്പല്‍ ട്വീറ്റില്‍ പറയുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോളിഷ്, അറബിക്, ലാറ്റിന്‍ എന്നീ 9 ഭാഷ ചാനലുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഇന്നു പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ട്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലുള്ള അക്കൗണ്ടിന് 10 ദശലക്ഷം ഫോളോവേഴ്സും, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് ഭാഷകളിലുള്ള അക്കൗണ്ടുകള്‍ക്ക് 5 ദശലക്ഷം ഫോളോവേഴ്സും തികയാറായി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ പാപ്പയുടെ അക്കൗണ്ടിന് 8,00,000 ഫോളോവേഴ്സാണ് അധികമായി പിന്തുടരുന്നത്. സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലുള്ള അക്കൗണ്ടുകളാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച കാഴ്ചവെച്ചിരിക്കുന്നത്.

Thank you to all who follow me on this account which was opened 10 years ago to proclaim the joy of the Gospel. Let us continue to build up this network as a free space to promote encounter and dialogue and to value what unites us.
— Pope Francis (@Pontifex) December 12, 2022

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ നടത്തിയ ട്വീറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആശയവിനിമയത്തിനും സംവാദത്തിനും കാരണമായ സന്ദേശങ്ങള്‍. സംഘട്ടനങ്ങളാലും, ദുരന്തങ്ങളാലും മുറിവേറ്റ ജനങ്ങള്‍ക്കും, സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ അണിചേരണമെന്ന് പാപ്പ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ലോകമെമ്പാടും വിവിധ പ്രതിസന്ധികളില്‍ ജനം ഉഴലുമ്പോള്‍ പാപ്പ പോസ്റ്റ്‌ ചെയ്യുന്ന ട്വീറ്റുകള്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധി സംബന്ധിച്ച് പാപ്പ നടത്തിയ ട്വീറ്റുകള്‍ പ്രശസ്തമാണ്. കൊറോണ പകര്‍ച്ചവ്യാധി കാരണം 2020-ല്‍ മാത്രം 27 ദശലക്ഷം പ്രാവശ്യമാണ് പാപ്പയുടെ ട്വീറ്റുകള്‍ ഉപയോക്താക്കള്‍ കണ്ടിരിക്കുന്നത്. നിലവില്‍ ട്വിറ്ററില്‍ ഏറ്റവും സ്വാധീനമുള്ള ലോകനേതാവാണ്‌ ഫ്രാന്‍സിസ് പാപ്പ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-14 14:03:00
Keywordsട്വിറ്റര്‍
Created Date2022-12-14 14:03:27