Content | തുടര്‍ച്ചയായ രോഗങ്ങളും കടുത്ത സാമ്പത്തിക ഞെരുക്കവും പ്രഹരമേല്‍പ്പിച്ചതിന്റെ പേരില്‍ ഒത്തിരിയേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ, ഇപ്പോഴും കടന്നുപോകുന്ന ഒരു യുവാവാണ് എറണാകുളം കുത്തിയതോട് സ്വദേശിയായ ഡേവിസ്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിക്കപ്പെടാത്തത് കൊണ്ട് ഷുഗര്‍ ലെവല്‍ നിയന്ത്രണാതീതമായി തുടന്നപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന സംവിധാനം ക്രമീകരിക്കുക എന്നതു മാത്രമാണ് ഏകപോംവഴിയെന്നും ഇതിന് ഇൻസുലിൻ പമ്പ് ഉപയോഗിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരിന്നു. ഇതേ തുടർന്നു നിരവധി സുമനസുകളുടെ സഹായത്താല്‍ ഇൻസുലിൻ പമ്പ് ക്രമീകരിക്കാനും തുടർ ചികിത്സകൾ നടത്താനും ഈ കുടുംബത്തിന് സാധിച്ചു.
ജീവിതം എങ്ങനെയെങ്കിലും കരുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം നവംബറിൽ ഒത്തിരി കടങ്ങൾ ബാക്കി നിർത്തി ഡേവിസ് ഇറ്റലിയിലേക്ക് പോയി. അവിടെയെത്തി കേവലം ഒരു മാസത്തിനകം കോവിഡ് പോസിറ്റീവായി. ഇത് ന്യൂമോണിയയിലേക്ക് നയിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച സാഹചര്യം വരെ ഉണ്ടായി. ഒന്നേകാൽ മാസത്തെ ചികിത്സയ്ക്കു ശേഷം ഇറ്റലിയിലെ സിസിലിയായിലാണ് കഴിഞ്ഞത്. ഒരു മാസം ജോലി ഉണ്ടായിരുന്നില്ല. പിന്നീട് കെയർ ടേക്കറായി രണ്ടു മാസത്തേക്ക് തത്ക്കാലികമായി ജോലി ലഭിച്ചു. ഇതിനിടെ ഇൻസുലിൻ പമ്പ് തകരാറിലായി. നോർമൽ ഇൻസുലിൻ ചികിത്സ പുനഃരാരംഭിച്ചു. ജോലിയുടെ കാലയളവ് തീർന്നപ്പോഴേക്കും കണ്ണിന്റെ കാഴ്ച കുറയൽ, ക്ഷീണം, തുടങ്ങീ ഒട്ടേറെ ബുദ്ധിമുട്ടുകൾ.
വൈകാതെ മറ്റൊരു ജോലി ലഭിച്ചു. ഇക്കഴിഞ്ഞ നവംബർ 21 ഞായറാഴ്ച വൈകീട്ട് ജോലി പൂർത്തിയാക്കി കിടക്കാൻ തുടങ്ങുമ്പോൾ മുതൽ ഡേവിസിന് നെഞ്ചു വേദനയുണ്ടായിരുന്നു. പുലർച്ചെ വേദന കലശലായി. ഏറെ പണിപ്പെട്ട് ജോലി നോക്കുന്ന കുടുംബത്തിലെ ഒരംഗത്തെ വിളിച്ചു, ആ വീട്ടില്‍ നിന്ന്‍ ഒത്തിരി മാറിയാണ് അദ്ദേഹം താമസിച്ചിരിന്നത്. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം എത്തി. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ ഹൃദയാഘാതം ആണെന്നും ബ്ലോക്ക് ഉണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കം വിവിധങ്ങളായ ചികിത്സകൾ നടത്തി. 3 ആഴ്ച ആശുപത്രിയിൽ തുടർന്നപ്പോഴേക്കും ന്യൂമോണിയ ബാധിച്ചു. ഇപ്പോഴും ഡേവിസ് ചികിത്സയിലാണ്.
അതേസമയം ഇങ്ങനെ ഒരാൾക്ക് ഇവിടെ ജോലി ചെയ്യാൻ സാധിക്കില്ലായെന്ന് ഡോക്ടർമാർ തീർത്തു പറഞ്ഞിരിക്കുകയാണ്. ശാരീരികമായ ബുദ്ധിമുട്ടും പ്രശ്നങ്ങളും ഒരു വശത്തു പ്രതിബന്ധമാകുമ്പോൾ മറുവശത്തു വലിയ കടങ്ങളും തുടർ ചികിത്സ നടത്താനുള്ള ഭീമമായ ചെലവും ഈ യുവാവിനെ തീർത്തും തളർത്തുകയാണ്. നാട്ടിൽ പോയി ഹൃദയത്തിന് തുടരെ ഉണ്ടാകുന്ന ബ്ലോക്ക് പരിഹരിക്കുക, വീണ്ടും സർജ്ജറിയ്ക്കു വിധേയനാകുക, കാഴ്ച കുറവ്, ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ തുടർ ചികിത്സകൾ നടത്താനുള്ള ക്രമീകരണം നടത്തുക..... തുടങ്ങീ ഒട്ടേറെ കടമ്പകൾ ഈ യുവാവിനു മുന്നിലുണ്ട്.
നാട്ടിൽ രോഗിയായ അമ്മ മാത്രമാണ് യുവാവിനുള്ളൂ. അഞ്ചു ലക്ഷം രൂപയുടെ ബാധ്യതയും ഈ സഹോദരനു മുന്നിൽ പ്രതിബന്ധമാണ്. ഒത്തിരി പ്രതീക്ഷയോടെ എത്തിയ ഇറ്റലിയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെ വിവിധങ്ങളായ ചികിത്സയ്ക്ക് അടക്കം വലിയ തുക ഈ സഹോദരനു വേണ്ട സാഹചര്യമാണ് ഉള്ളത്.
ജീവിതം പൊരുതി നേടാന്‍ വലിയ ആഗ്രഹത്തോടെ നിലകൊള്ളുന്ന, പുതു ജീവിതം കൊതിക്കുന്ന ഡേവിസിന് മുന്നില്‍ ദയവായി കരുണയുടെ കരം നീട്ടണമെയെന്ന് യാചിക്കുകയാണ്. ഓരോ കൊച്ചു സഹായം ഈ സഹോദരന് വലിയ ഒരു കൈത്താങ്ങ് ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
നമ്മുടെ ഈ സഹോദരനേ ചേര്‍ത്തുപിടിച്ച് സഹായിക്കാം, ഒപ്പം നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
#{blue->none->b->Name: }# Davis T.O <br> #{blue->none->b->Bank Name: }# Kerala Gramin Bank <br> #{blue->none->b->A/C: }# 40720101044630 <br> #{blue->none->b->IFSC: }# KLGB0040720
➤ PhonePe: 9072222508 <br> ➤ Google Pay / Paytm/ Amazon Pay - UPI ID: 9072222508@ybl
- ഡേവിസിന്റെ വാട്സാപ്പ് നമ്പർ: +919072222508
(ഡേവിസ് ഇപ്പോഴും ഇറ്റലിയില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ബന്ധപ്പെടാന്‍ കഴിയുന്ന നമ്പര്‍ മുകളില്‍ നല്‍കിയിരിക്കുന്ന വാട്സാപ്പ് നമ്പറാണ്) |