CALENDAR

27 / July

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ പാന്തലിയോണ്‍
Contentഐതീഹ്യമനുസരിച്ച് ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു വിശുദ്ധന്‍. കൊട്ടാരത്തിലെ വഴിപിഴച്ച ജീവിതരീതിയില്‍ ആകൃഷ്ടനായ പാന്തലിയോണ്‍ വിശ്വാസത്തില്‍ നിന്നും അകന്നു. എന്നാല്‍, പാന്തലിയോണിന്റെ ഭക്തയായ അമ്മയുടെ മാതൃക ചൂണ്ടികാട്ടികൊണ്ടുള്ള ഹെര്‍മോലാവൂസ്‌ എന്ന പുരോഹിതന്റെ ഉപദേശം വിശുദ്ധന്റെ ജീവിതത്തെ പാടെ മാറ്റി. അതേതുടര്‍ന്ന് വിശുദ്ധന്‍ തന്റെ സമ്പത്തെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു കൊടുത്തു. രോഗികളില്‍ ഏറ്റവും പീഡിതരും പാവപ്പെട്ടവരുമായവരെ സുഖപ്പെടുത്തുവാനായി തന്റെ കഴിവ് മുഴുവന്‍ ചിലവഴിച്ചു. ജീവിതം മുഴുവന്‍ അദ്ദേഹം ക്രിസ്തുവിനായി സമര്‍പ്പിച്ചു. ക്രിസ്തുവിലുള്ള വിശുദ്ധന്റെ വിശ്വാസം നിമിത്തം, മാക്സിമിയന്‍ ചക്രവര്‍ത്തി വിശുദ്ധനെ പിടികൂടുവാന്‍ ഉത്തരവിടുകയും, തുടര്‍ന്ന് ബന്ധനസ്ഥനാക്കുകയും ചെയ്തു. ചക്രവര്‍ത്തി വിശുദ്ധനെ നിരവധി മര്‍ദ്ദനമുറകള്‍ക്ക് വിധേയനാക്കി. എന്നാല്‍ ഈ പീഡനങ്ങളെ അതിജീവിക്കുവാനുള്ള ശക്തി യേശു വിശുദ്ധനു നല്‍കി. അവസാനം മൂര്‍ച്ചയേറിയ വാളുകൊണ്ടുള്ള ഒരു വെട്ടിനാല്‍ വിശുദ്ധന്‍ തന്റെ സഹനങ്ങളില്‍ നിന്നും മോചിതനായി. ചികിത്സകരുടെ മാധ്യസ്ഥനായിട്ട് വിശുദ്ധ പാന്തലിയോണിനെ പരിഗണിച്ചു വരുന്നു. റോമിലും, കോണ്‍സ്റ്റാന്റിനോപ്പിളിലും നിരവധി ദേവാലയങ്ങള്‍ വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ രാജ്യങ്ങളില്‍ ഒരു മഹാനായ രക്തസാക്ഷിയും, അത്ഭുതപ്രവര്‍ത്തകനുമായിട്ടാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്. തെക്കന്‍ ഇറ്റലിയില്‍ വിശുദ്ധന്റെ തിരുശേഷിപ്പു സൂക്ഷിക്കുന്നുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ സമീപത്തുള്ള ഒരു മഠത്തിന്‍റെ അധിപയായിരുന്ന അന്തൂസ് 2. കോര്‍ഡോവയിലെ ഔറേലിയൂസ്, ജോര്‍ജ് 3. സെലസ്റ്റിന്‍ പ്രഥമന്‍ പാപ്പാ 4. കോണ്‍സ്റ്റന്‍റയിന്‍ 5. റവേന്നാ ബിഷപ്പായിരുന്ന എക്ലെസിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-07-26 22:58:00
Keywordsവിശുദ്ധ
Created Date2016-07-23 12:42:33