Content | കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ബുധനാഴ്ച അർപ്പിച്ച ദിവ്യബലിയിൽ 10 ലക്ഷത്തിന് മുകളിൽ വിശ്വാസികളുടെ പങ്കാളിത്തം. എൻഡോളോ വിമാനത്താവളത്തിലാണ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഒരു ദശലക്ഷത്തിലധികം വിശ്വാസികള്‍ ഒരുമിച്ചു കൂടിയത്. ആഫ്രിക്കയിൽ പാപ്പ നടത്തുന്ന അപ്പസ്തോലിക പര്യടനത്തിന്റെ രണ്ടാം ദിവസമായിരുന്നു പേപ്പല്‍ ബലിയര്‍പ്പണം. തലേദിവസം നടന്ന ജാഗരണ പ്രാർത്ഥനയിലും വലിയ വിശ്വാസി പങ്കാളിത്തം ഉണ്ടായിരുന്നു. അന്ന് നടന്ന കുമ്പസാരത്തിലും, ഗാനശുശ്രൂഷയിലും നിരവധി പേര്‍ സജീവമായി പങ്കെടുത്തു. രാവിലെ ഒന്‍പതരയ്ക്കാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചതെങ്കിലും, തലേദിവസം രാത്രി മുതലേ ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ടായിരിന്നു.

Joyful scenes from colleagues on the ground in Kinshasa, DRC, where Pope Francis will soon celebrate Mass. Follow @TurkElias @Gianluca_Teseo and @cnalive for more! pic.twitter.com/kyFCiOHZVu
— Hannah Brockhaus (@HannahBrockhaus) February 1, 2023

മരിയൻ ഗാനങ്ങൾ അടക്കം ആലപിച്ച് അവർ ഫ്രാൻസിസ് പാപ്പയെ വരവേറ്റു. ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ജനസംഖ്യയിൽ പകുതിയോളം ആളുകൾ കത്തോലിക്ക വിശ്വാസികളാണ്. വത്തിക്കാന്റെ കണക്കുകൾ പ്രകാരം 5 കോടി 20 ലക്ഷം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഫ്രഞ്ച് ഭാഷയിലും, ആഫ്രിക്കൻ ഭാഷയായ ലിംഗാളയിലുമാണ് പാപ്പ ദിവ്യബലി അർപ്പിച്ചത്. ഇറ്റാലിയൻ ഭാഷയിലാണ് പാപ്പ സന്ദേശം നൽകിയതെങ്കിലും, അതിന്റെ തർജ്ജമ ലഭ്യമാക്കിയിരുന്നു. 1988ൽ രാജ്യത്തെ രൂപതകൾക്ക് അനുവദിച്ച് നൽകിയിരുന്ന സേയർ എന്ന പേരിൽ അറിയപ്പെടുന്ന കുർബാന ക്രമത്തിലാണ് പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
യേശുവിനുള്ളവർ, വിഷമങ്ങൾക്ക് വഴിപ്പെടരുതെന്നും പാപ്പ തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. ആഭ്യന്തര സംഘർഷങ്ങളെ തുടര്‍ന്നു 50 ലക്ഷത്തിന് മുകളിൽ ആളുകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. യേശുവാണ് നമ്മുടെ സമാധാനമെന്ന് പറഞ്ഞ പാപ്പയുടെ വാക്കുകൾ ആഭ്യന്തര സംഘർഷങ്ങളിൽ ക്ലേശം അനുഭവിക്കുന്നവർക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നു നൽകിയത്. വേദനകൾ, യേശുവിന്റെ സഹനങ്ങളോടൊപ്പം ചേർത്ത് നിർത്താൻ പാപ്പ ആഹ്വാനം നൽകി. ആഭ്യന്തര സംഘർഷങ്ങളിലെ ഇരകളുമായും, സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളുടെ പ്രതിനിധികളുമായും പരിശുദ്ധ പിതാവ് വിശുദ്ധ കുർബാനയ്ക്കു ശേഷം കൂടിക്കാഴ്ച നടത്തി. ദക്ഷിണ സുഡാനും ഫ്രാൻസിസ് മാർപാപ്പയുടെ ഇത്തവണത്തെ അപ്പസ്തോലിക സന്ദർശനത്തിന്റെ മറ്റൊരു ലക്ഷ്യ സ്ഥാനമാണ്.
Tag: Pope Francis celebrated Mass with around 1 million people in Kinshasa, Pope Francis in Democratic Republic of Congo, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |