category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജെറുസലേമില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്തു
Contentജെറുസലേം: വിശുദ്ധ നാടായ ജെറുസലേമിലെ പുരാതന നഗരഭാഗത്തെ കത്തോലിക്ക ദേവാലയത്തിലെ യേശു ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്ത അക്രമിയെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഫെബ്രുവരി 2 ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിന്റെ ഓര്‍മ്മതിരുനാള്‍ ദിനത്തില്‍ യേശുവിന്റെ കാല്‍വരി മലയിലേക്കുള്ള പീഡാസഹന പാതയെന്നു വിശ്വസിക്കപ്പെടുന്ന ജറുസലേമിലെ വിയാ ഡോളോറോസായില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാഗെല്ലേഷന്‍ ദേവാലയത്തിലാണ് അക്രമം നടന്നത്. ക്രിസ്തു രൂപം തറയില്‍ മറിച്ചിട്ട് കേടുപാടുകള്‍ വരുത്തിയ അക്രമി, അമേരിക്കന്‍ വിനോദ സഞ്ചാരിയാണെന്നാണ് വിവരം. ഇയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. യേശുവിന്റെ തിരുസ്വരൂപം തറയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ “നിങ്ങള്‍ക്ക് ജറുസലേമില്‍ വിഗ്രഹങ്ങള്‍ പാടില്ല ഇത് വിശുദ്ധ നഗരമാണ്” എന്ന് അക്രമി ആക്രോശിക്കുന്നുണ്ടായിരുന്നു. ദേവാലയത്തിലെ സുരക്ഷ ജീവനക്കാരന്റെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്ത അക്രമിയെ മാനസിക നില പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. മെക്സിക്കോ അതിരൂപതയുടെ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടറായ ഫാ. ജോസ് ഡെ ജീസസ് അഗ്വിലാര്‍ അക്രമിയെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ജെറുസലേമിലെ വിവിധ മതവിഭാഗങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവരാണെന്നും, യേശു ക്രിസ്തു ലോകത്തിന്റെ പ്രകാശമാണെന്ന കാര്യം നമ്മള്‍ അനുസ്മരിക്കുന്ന ഈ ദിവസം, യേശുവിന്റെ പ്രകാശം ജെറുസലേമിന് മുകളില്‍ തിളങ്ങുവാന്‍ വേണ്ടിയും, ജെറുസലേമിന്റെ സമാധാനത്തിന് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും ഫാ. ജോസ് ഡെ ജീസസ് പറഞ്ഞു. ഇസ്രായേലി സൈനീക നടപടിക്കിടയില്‍ 10 പലസ്തീനികളും, ഒരു പലസ്തീന്‍ സ്വദേശി സിനഗോഗിന് പുറത്ത് നടത്തിയ വെടിവെപ്പില്‍ 7 പേരും കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ ദേവാലയത്തില്‍ ഈ അതിക്രമം നടന്നിരിക്കുന്നത്. Tag: Pope Emeritus Benedict XVI, Vatican news, Archbishop Georg Gänswein, Father Federico Lombardi, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-03 14:13:00
Keywordsജെറുസ
Created Date2023-02-03 14:13:40